വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിലും കേസ്

കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിജയ് ബാബു ഒളിവിലാണെന്ന് കൊച്ചി ഡിസിപി യു.വി കുര്യാക്കോസ്. പീഡനക്കേസില്‍ വിജയ് ബാബുവിനെതിരേ കേസെടുത്ത് അന്വേഷിക്കുകയാണ്.
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ താന്‍ ഒളിവില്‍ അല്ലെന്നും ദുബായിലാണെന്നുമാണ് വിജയ് ബാബുവിന്റെ വിശദീകരണം.

ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ഥ ഇര താനാണെന്നും മാനനഷ്ടകേസ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയും താനും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങള്‍ അടക്കം ഇതിനുള്ള തെളിവാണെന്നും വിജയ് ബാബു പറഞ്ഞു. വിജയ് ബാബു തന്നെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി ആരോപിക്കുന്നു.

 

Leave a Comment

More News