കരുമാല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയിൽപറമ്പുവീട്ടിൽ മുഹമ്മദ് യാസിനെയാണ് ആലങ്ങാട് പോലീസ് ഇൻസ്‌പെക്ടർ ടി പി ജെസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് മുഹമ്മദ് യാസിൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ മുഹമ്മദ് യാസീന്‍ ഒളിവിൽ പോയി. പിന്നീട് ആലുവ പോലീസ് കേസ് ആലങ്ങാട് പോലീസിന് കൈമാറി. ആലങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച മുഹമ്മദ് യാസീനെ അറസ്റ്റ് ചെയ്തത്.