തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനം വഴി ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യുയ്തു. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് .എ.എ ഇബ്രാഹിംകുട്ടിയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്

ഇബ്രാഹിംകുട്ടിയുടെയും മകന്റെ സുഹൃത്തും നിര്‍മ്മാതാവുമായ സിറാജുദ്ദീന്റെയും വീടുകളില്‍ ഇന്നലെ കസ്റ്റംസ് റെയ്ഡ് നടന്നിരുന്നുന. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും ബാങ്ക് രേഖകളും പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഷാബിനും സിറാജുദ്ദീനും പല കമ്പനികള്‍ രൂപീകരിച്ച് തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള കരാറുകളും ഏറ്റെടുത്തിരുന്നുവെന്നും ഇതിന് ഇബ്രാഹിംകുട്ടിയുടെ സഹായം ലഭിച്ചിരുന്നുവെന്നും കസ്റ്റംസ് സംശയിക്കുന്നു. ഇതുവഴി ലഭിച്ച പണമാണ് സ്വര്‍ണക്കടത്തിന് മുടക്കിയത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ആഡംബര വീട് നിര്‍മ്മിക്കുകയും ആഡംബര വാഹനങ്ങള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണം പിടിച്ചതിനു പിന്നാിലെ സിറാജുദ്ദീന്‍ ദുബായിലേക്ക് കടന്നുവെന്നും ഷാബിന്‍ ഒളിവിലാണെന്നും കസ്റ്റംസ് പറയുന്നു.

ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് 2.25 കിലോ സ്വര്‍ണമാണ് ഇറക്കുമതിക്ക് ശ്രമിച്ചത്. ഇത് കൈപ്പറ്റാനെത്തിയ ഇവരുടെ സുഹൃത്ത് നകുല്‍ മാത്രമാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

അതേസമയം, തന്റെ വിശദീകരണം കേള്‍ക്കാനാണ് വിളിപ്പിച്ചതെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. ഇത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണെന്ന് താന്‍ കരുതുന്നു. മകന്‍ മുന്‍പ് നഗരസഭയുടെ കരാര്‍ വര്‍ക്കുകള്‍ എടുത്തിരുന്നു. താന്‍ ചുമതലയില്‍ വന്നശേഷം പുതിയ കരാറുകള്‍ എടുത്തിട്ടില്ല. പഴയ കരാറുകള്‍ ചെയ്തുതീര്‍ക്കുകയായിരുന്നു. -ഇബ്രാഹിംകുട്ടി പറയുന്നു.

 

Print Friendly, PDF & Email

Leave a Comment

More News