കോവിഡ് പരോള്‍ ; ടി.പി കേസില്‍ അടക്കമുള്ള തടവുപുള്ളികളോട് ജയിലില്‍ മടങ്ങിയെത്താന്‍ സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ തടവുപുള്ളികള്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ അതാത് ജയിലുകളില്‍ മടങ്ങിയെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ജസ്റ്റീസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ. രാജീവ്, കെ.സി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്.

രാജ്യത്ത്എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികള്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.

 

Leave a Comment

More News