പ്രശസ്തരുടെ പെയിന്റിംഗുകൾ ഓൺലൈൻ ലേലത്തിനൊരുങ്ങുന്നു

ന്യൂജെഴ്‌സി / ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്‌‌മയായ അല സംഘടിപ്പിക്കുന്ന ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവല്ലിനോട് അനുബന്ധിച്ചാണ് പ്രമുഖരായ മലയാളി ചിത്രകാരന്മാരുടെ പ്രശസ്തമായ പെയിന്റിംഗുകൾ ഓൺലൈനിലൂടെ ലേലത്തിൽ വിൽക്കാൻ തയ്യാറെടുക്കുന്നത്.

മോപ്പസാങ് വാലത്ത്, റീന ബാബു, വിദ്യ രാജേഷ്, ഗോപികൃഷ്ണൻ, ജയകൃഷ്ണൻ ജി, കെ.യു. കൃഷ്ണകുമാർ, ശ്രീക്കുട്ടൻ നായർ, ബസന്ത് പെരിങ്ങോട് തുടങ്ങിയവരുടെ പെയിന്റിംഗുകളാണ് ഓൺലൈൻ വഴിയുള്ള ലേലത്തിന് എത്തുന്നത്.

2023 ഏപ്രിൽ 28 മുതൽ മെയ് 31 വരെയാണ് ഓൺലൈനിലൂടെ പെയിന്റിങ്ങുകളുടെ ലേലം.

GO.CHARITYAUCTIONSTODAY.COM/BID/ALF2023 എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഏവർക്കും ലേലത്തിൽ പങ്കെടുക്കാം.

അല സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചിത്രങ്ങളുടെ ലേലത്തിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ ദരിദ്ര കുടുബങ്ങളുടെ ഭവനനിർമ്മാണത്തിനായി ഉപയോഗിക്കുമെന്ന് അല ഭാരവാഹികൾ അറിയിച്ചു.

ശ്രീജയൻ
മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ

Print Friendly, PDF & Email

Related posts

Leave a Comment