ഭിന്നശേഷിക്കാർക്കു വേണ്ടി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

പുളിക്കൽ: വിവിധ ഭിന്നശേഷി വിഭാഗക്കാർക്ക് വേണ്ടി പുളിക്കൽ എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡും ഡിഎപിഎൽ മലപ്പുറവും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

ഇഫ്താർ മീറ്റിനോട്‌ അനുബന്ധിച്ച് നടന്ന പരിപാടിയിൽ കെഎംസിസി യുഎസ്എ & കാനഡ പ്രസിഡന്റും നന്മ (നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷൻ) യുടെ സ്ഥാപക പ്രസിഡന്റുമായ യു.എ. നസീർ മുഖ്യാതിഥിയായി. എബിലിറ്റി ചെയർമാൻ കെ. അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിഎപിഎൽ (ഡിഫറന്റ്ലി ഏബിൾഡ് പേർസണ്‍സ് ലീഗ്) സംസ്ഥാന പ്രസിഡന്റ്‌ ബഷീർ മമ്പുറം, എബിലിറ്റി സെക്രട്ടറി അഡ്വ. സലീം കോനാരി, മുഹമ്മദലി ചുണ്ടക്കാടൻ, സൈഫുന്നീസ ചേറൂർ, ഡിഎപിഎല്‍ ജില്ലാ പ്രസിഡന്റ് മനാഫ് മേടപ്പില്‍ ചേളാരി എന്നിവർ സംസാരിച്ചു. ശാക്കിർ ബാബു കുനിയിൽ ഇഫ്താർ സന്ദേശം നല്‍കി.

എബിലിറ്റിയിലെ ഭിന്നശേഷിക്കാര്‍ക്കു പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുച്ചക്ര വാഹനങ്ങളിലായും വീല്‍ ചെയറുകളിലായും നൂറോളം ഭിന്നശേഷിക്കാരും അവരുടെ സഹായികളും എബിലിറ്റി ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു. മുഖ്യാതിഥി യു.എ. നസീറിനെ എബിലിറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. പ്രദേശത്തെ യുവതീ യുവാക്കൾ, ഐഎച്ച്ഐആർ വിദ്യാർത്ഥികൾ, എബിലിറ്റി സ്റ്റാഫംഗങ്ങൾ എന്നിവർ വൊളണ്ടിയർമാരായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News