ശാലിനിക്കൊപ്പമുള്ള സ്റ്റൈലിഷ് ഫോട്ടോ പങ്കുവെച്ച് ശ്യാമിലി

സഹോദരിക്കൊപ്പമുള്ള ചിത്രങ്ങൾ ശ്യാമിലി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിരമിച്ചെങ്കിലും താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശാലിനി സോഷ്യൽ മീഡിയയിൽ ഇല്ലെങ്കിലും സഹോദരി ശ്യാമിലി വളരെ സജീവമാണ്.

സഹോദരിക്കൊപ്പമുള്ള ചിത്രങ്ങൾ ശ്യാമിലി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. ശാലിനിക്കൊപ്പമുള്ള പുതിയ ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് ശ്യാമിലി. സ്റ്റൈലിഷ് ലുക്കിലാണ് ശാലിനിയും ശ്യാമിലിയും ചിത്രത്തിൽ.

അജിത്തും ശാലിനിയും അമർക്കളത്തിന്റെ സെറ്റിൽ വച്ച് പ്രണയത്തിലാവുകയും 2000ൽ വിവാഹിതരാവുകയും ചെയ്തു. ഇവർക്ക് ഒരു മകളും ഒരു മകനുമുണ്ട്. ആദ്യ കാഴ്ചയിൽ തന്നെ ഷാലിയുമായി പ്രണയത്തിലായ കാര്യം അജിത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

“ഞങ്ങൾ ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ, ഞാൻ അറിയാതെ അവളുടെ കൈത്തണ്ട മുറിച്ചു. എന്നാൽ അവൾ അഭിനയം തുടർന്നു. പിന്നീടാണ് ശരിക്കും മുറിവേറ്റ് ചോര വരുന്നതായി അറിഞ്ഞത്. പ്രണയം അവിടെ നിന്നാണ് തുടങ്ങിയതെന്ന് കരുതുന്നു,” അജിത്ത് പറഞ്ഞു.

തന്റെ പ്രധാന പിന്തുണക്കാരിയും ഏറ്റവും മോശം വിമർശകയുമാണെന്ന് അജിത്ത് ശാലിനിയെ വിശേഷിപ്പിച്ചു. “അവൾ എന്റെ യഥാർത്ഥ വിമർശകയാണ്. ചിലപ്പോഴൊക്കെ സുഹൃത്തുക്കൾ പറയും ഒരുതരം സിനിമ പോലെ എന്ന്. എന്നാൽ ശാലിനിയുടെ കാര്യം അങ്ങനെയല്ല, അവൾ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നു. എല്ലാ കാര്യങ്ങളിലും അവളുടെ വീക്ഷണങ്ങളിൽ അവൾ വളരെ സത്യസന്ധയാണ്. അവൾ തിരക്കഥകളിൽ ഇടപെടാറില്ല. പക്ഷേ അവൾ എന്റെ ഭാര്യയാണ്, എന്റെ ജീവിതത്തിന്റെ കേന്ദ്രമാണ്, അതിനാൽ ഞാൻ അവളുമായി ഒരുപാട് കാര്യങ്ങൾ പങ്കിടുന്നു,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News