ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മുണ്ട്‌ക മെട്രോ സ്റ്റേഷന് സമീപമുള്ള നാല് നില കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഉണ്ടായ അഗ്നിബാധയില്‍ ഇതുവരെ 27 പേർ മരിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ദാരുണമായ അപകടത്തിൽ നിരവധി പേർ മരിച്ചതായി പറയപ്പെടുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപ വീതവും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
തീപിടിത്തമുണ്ടായ കെട്ടിടം നാല് നിലകളുള്ള ഒരു വാണിജ്യ കെട്ടിടമാണ്. സിസിടിവി ക്യാമറകളുടെയും റൂട്ടർ നിർമാണ കമ്പനിയുടെയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്. മുണ്ട്ക കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഇതുവരെ 27 പേർ മരിച്ചതായി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. അതേ സമയം ഈ കേസിൽ കമ്പനി ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് സംസാരിച്ച ഔട്ടർ ഡിസ്ട്രിക്ട് ഡിസിപി സമീർ ശർമ്മ പറഞ്ഞു, “അപകടത്തെ തുടർന്ന് 50 ഓളം പേരെ രക്ഷപ്പെടുത്തി, മറുവശത്ത്, അഗ്നിശമന പ്രവർത്തനങ്ങൾ പൂർത്തിയായതായി ഡൽഹി ഫയർ സർവീസ് ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ സുനിൽ ചൗധരി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്തിന്റെ വിശാലത കണക്കിലെടുക്കുമ്പോൾ സമയമെടുക്കും. തീ അണയ്ക്കാൻ 27 അഗ്‌നിശമന സേനാ യൂണിറ്റുകൾ വേണ്ടിവന്നെന്നും തീ അണയ്ക്കാൻ നാല് മണിക്കൂറിലേറെ സമയമെടുത്തെന്നും പറയപ്പെടുന്നു. അതേസമയം, എത്ര പേർ അകത്തുണ്ടായിരുന്നു എന്നതിനെ കുറിച്ച് വിവരമില്ല. മുണ്ട്ക ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.
“ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലുണ്ടായ വൻ അഗ്നി ദുരന്തത്തിൽ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു,” രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
“ഡൽഹിയിലുണ്ടായ വൻ തീപിടിത്തത്തിൽ ആളുകൾ മരിച്ചതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, ഭരണകൂടം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. എൻഡിആർഎഫ് ഉടൻ തന്നെ അവിടെ എത്തും. . ആളുകളെ ഒഴിപ്പിക്കുകയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ മുൻഗണന എന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു: ” ഈ ദാരുണമായ സംഭവം അറിഞ്ഞപ്പോൾ ഞെട്ടലും വേദനയും ഉണ്ടാക്കി. വിവിധ ഓഫീസർമാരുമായി ഞാൻ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നമ്മുടെ ധീരരായ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിക്കാനും ജീവൻ രക്ഷിക്കാനും പരമാവധി ശ്രമിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.”
I happened to pass by the fire that took place near Mundka metro station, Delhi. Was heartbroken to see this. Can only imagine the people who suffered because of it. Sending prayers 🙏 #delhifire #mundka
Praying for the people out there #DelhiFire #mundka #fireaccident pic.twitter.com/w6xfwIKAUo— आशुतोष यादव (@itsashuydv) May 13, 2022
