ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിംസ് മെയ് 22ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 22 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 56 കാര്‍ഡ് ഗെയിംസ് മത്സരം നടത്തുന്നു. ഒന്നാം സമ്മാനം നേടുന്ന ടീമിന് കുര്യന്‍ മുല്ലപ്പള്ളി മെമ്മോറിയലിനു വേണ്ടി ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനം നേടുന്ന ടീമിന് കെ.കെ.ചാണ്ടി മെമ്മോറിയലിനു വേണ്ടി സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന $501ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്.

മെയ് 22 ഞായറാഴ്ച രാവിലെ 10 മണിക്ക് KCS ഹാളില്‍ വെച്ച് (1800E. Oaktom, Desplaines) ആരംഭിക്കുന്ന 56 കാര്‍ഡ് ഗെയിംസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം 312 685 6749 (പ്രസിഡന്റ്), ലീല ജോസഫ് (സെക്രട്ടറി), ഷൈനി ഹരിദാസ് (ട്രഷറര്‍), വിവിഷ് ജേക്കബ് 773 499 2530 (ജോ. ട്രഷറര്‍), ഡോ. സിബിള്‍ ഫിലിപ്പ് (ജനറല്‍ കോഓര്‍ഡിനേറ്റര്‍), മൈക്കിള്‍ മാണിപറമ്പില്‍ (വൈസ് പ്രസിഡന്റ്) 630 926 8799, കോര്‍ഡിനേറ്റര്‍മാരായ ബിജോയ് കാപ്പന്‍ 630 656 7336, ആല്‍വിന്‍ ഷിക്കൂര്‍ 630 274 5423, ജോമോന്‍ തൊടുകയില്‍ 312 719 3517 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Print Friendly, PDF & Email

Leave a Comment

More News