കേരള അസോസിയേഷൻ ഓഫ് ഡാളസും ഐ സി ഇ സി യും സംയുക്തമായി നഴ്സസ് ഡേയും മദേഴ്സ് ഡേയും ആഘോഷിച്ചു

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും ഐ സി ഇ സി യും സം‌യുക്തമായി നഴ്സസ് ഡേയും മദേഴ്സ് ഡേയും സംഘടിപ്പിച്ചു. ബ്രോഡ് വേയിലുള്ള ഐ സി ഇ സി ഹാളിൽ വെച്ചായിരുന്നു പരിപാടി. റിന ജോൺ (IANANT President) മുഖ്യതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആൻസി ജോസഫ് മദേഴ്സ് ഡേ സന്ദേശം നൽകി. എല്ലാ അമ്മമാരെയും റോസാപൂക്കൾ നൽകി ആദരിച്ചു.

നന്ദി ഐ സി ഇ സി പ്രസിഡന്റ്‌ ജോർജ് വലെങ്ങോലിൽ നടത്തി. ഈ വർഷത്തെ മികച്ച നഴ്സിനുള്ള അവാർഡ് മോളി ഐയ്പിന് അസോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പനും, ഐനന്റ് പ്രസിഡന്റ്‌ റിന ജോണും, ഐ സി ഇ സി പ്രസിഡന്റ്‌ ജോർജ് വിലെങ്ങോലിലും ചേർന്ന് നൽകി. ജൂലിറ്റ് മുളങ്ങൻ പ്രസ്തുത പരിപാടിയുടെ എം സി ആയി പ്രവർത്തിച്ചു.

തുടർന്ന് നടന്ന കലാപരിപാടിക്കനുബന്ധിച്ചു മറിയൻ ചെണ്ട മേള സംഘം നടത്തിയ കൂട്ടപ്പൊരിച്ചൽ തീർത്ത അലയാഴി ആസ്വാദകർക്ക് ആവേശമായി മാറി.

ടോം ജോർജ്, ദീപാ ജെയ്സൺ, സോണിയ സാബു, ഹരിദാസ്‌ തങ്കപ്പൻ, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ഹിന്ദി, തമിഴ്, മലയാളം ഭാഷയിലുള്ള സിനിമ ഗാനങ്ങൾ ആലപിച്ചു.

ഐ. വർഗീസ്, ബാബു മാത്യു, പീറ്റർ നെറ്റോ, വി എസ് ജോസഫ്, പി റ്റി സെബാസ്റ്റ്യൻ, സിജു കൈനിക്കര എന്നിവരും പങ്കെടുക്കുകയുണ്ടായി. ഡാളസിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ നൂതന മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ക്യാപിറ്റലിസ്‌ വേണ്ച്ചർസ് പരിപാടിയുടെ സ്പോൺസറായി.

Print Friendly, PDF & Email

Leave a Comment

More News