ശുചിമുറി ഉപയോഗിക്കുന്നതിനിടെ യുവതിയുടെ വീഡിയോ രഹസ്യമായി പകർത്തിയ ഓഫീസ് ബോയ് പിടിയിൽ

ഹൈദരാബാദ് : ശുചിമുറി ഉപയോഗിക്കുന്നതിനിടെ സഹപ്രവർത്തകയായ ജീവനക്കാരിയുടെ വിഡിയോ പകർത്തിയതിന് റെഡിമെയ്ഡ് ഗാര്‍മെന്റ്സ് ഷോ റൂമിലെ ഓഫീസ് ബോയിയെ ബഞ്ചാര ഹിൽസ് പോലീസ് അറസ്റ്റ് ചെയ്തു.

ഷോറൂമിലെ മുൻ ജീവനക്കാരനായ മിഥുൻ ദാസാണ് ഒരു വർഷം മുമ്പ് ഒരു വനിതാ ജീവനക്കാരിയെ രഹസ്യമായി വീഡിയോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്തിരുന്നത്. പീഡനത്തിൽ മനംനൊന്ത് യുവതി വ്യാഴാഴ്ച ബഞ്ചാര ഹിൽസ് പോലീസിൽ പരാതി നൽകി.

റോഡ് നമ്പർ 92 ബഞ്ചാര ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഒരു റെഡിമെയ്ഡ് ഗാർമെന്റ് ഷോറൂമിൽ മുമ്പ് ജോലി ചെയ്തിരുന്ന യുവതിയുടെ മൊബൈൽ ഫോണിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു സന്ദേശം ലഭിച്ചു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ യുവതിയുടെ അശ്ലീല ഫോട്ടോകളാണ് കണ്ടത്.

”ഓഫീസിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ മിഥുൻ ദാസ് യുവതി അറിയാതെ വീഡിയോ എടുത്ത് മൊബൈൽ ഫോണിലേക്ക് അയച്ച് ശല്യം ചെയ്യുകയും തുടർന്ന് ബ്ലാക്ക് മെയിൽ ചെയ്യുകയും, തുടര്‍ന്ന് ഇയാളെ പിടികൂടി മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മറ്റ് ചില സ്ത്രീകളുടെയും സമാന ചിത്രങ്ങൾ കണ്ടെത്തുകയും ചെയ്തു, ” ബഞ്ചാര ഹിൽസ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ നാഗേശ്വര റാവു പറഞ്ഞു.

പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Comment

More News