മൈക്രോവേവ് ഓവനിൽ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തലശ്ശേരി സ്വദേശിയെ എയര്‍ കസ്റ്റംസ് പിടികൂടി

മലപ്പുറം: മൈക്രോവേവ് ഒവനില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തലശ്ശേരി സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിൽ എയര്‍ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്‍ കൊണ്ടുവന്ന മൈക്രോവേവിനകത്താണ് ഇയാള്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു വെച്ചിരുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്.

തലശ്ശേരി പൊന്ന്യം വെസ്റ്റ് സ്വദേശി ഗഫൂറാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. 1560 ഗ്രാം സ്വർണമാണ് മൈക്രോ വേവ് ഒവനിൽ ഒളിപ്പിച്ച് ഇയാൾ കടത്താൻ ശ്രമിച്ചത്.

ദുബായിൽ നിന്നുമാണ് ഇയാൾ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗഫൂറിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Print Friendly, PDF & Email

Leave a Comment

More News