സംസ്ഥാനത്ത് മറ്റൊരു സ്ത്രീധന കൊലപാതകം; ആലപ്പുഴയില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു

ചേർത്തല: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ഭാര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവവം ചേര്‍ത്തലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. പണവും സ്വർണവും നൽകിയിട്ടും പണത്തിനായി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കൊല്ലം കരിങ്ങന്നൂർ ഏഴാംകുറ്റി അശ്വതിയിൽ എസ്. പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകൾ ഹേന (42) യെ മെയ് 26നാണ് ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹെനയെ ഭര്‍ത്താവ് ദേഹോപദ്രവം ഏല്പിച്ചിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഹെനയുടെ ശരിരത്തില്‍ ഉണ്ടായിരുന്ന പല മുറിവുകള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹെനയ്ക്ക് ചെറുപ്പം മുതലേ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അപ്പുക്കുട്ടനുമായുള്ള ഹെനയുടെ വിവാഹം. ഏകദേശം 80 പവൻ സ്വര്‍ണ്ണം നല്‍കിയിരുന്നു. മകളെ പൊന്നുപോലെ നോക്കാമെന്ന അപ്പുക്കുട്ടന്റെ വാക്കുകള്‍ വിശ്വസിച്ചാണ് അയാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തതെന്ന് ഹെനയുടെ മാതാപിതാക്കള്‍ പറഞ്ഞു. 80 പവൻ സ്ത്രീധനം കൂടാതെ ഭർത്താവിന്റെ വീട്ടിലേക്ക് വാഷിംഗ് മെഷീനും ഫ്രിഡ്ജും ടെലിവിഷനും വാങ്ങി നല്‍കിയിരുന്നു.

കൂടാതെ, മകളുടെ ചെലവിലേയ്ക്കായി മാസം തോറും 15000 രൂപ നല്‍കിയിരുന്നെന്നും ഹേനയുടെ വീട്ടുകാര്‍ പറയുന്നു. എന്നാല്‍, വിവാഹത്തിനു ശേഷം അപ്പുക്കുട്ടന്റെ സ്വഭാവം മാറി. 80 പവന് പുറമെ ഏഴ് ലക്ഷം രൂപ കൂടി വേണമെന്ന് അപ്പുക്കുട്ടന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും വലിയ തുക ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലന്ന് പിതാവ് അറിയിച്ചതോടെയാണ് പീഡനം തുടര്‍ന്നത്.

ചെയ്യുന്ന ജോലികള്‍ക്ക് കുറ്റം പറയാറുണ്ടെന്നും മര്‍ദ്ദിക്കാറുണ്ടെന്നും ഹേന സ്വന്തം വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, പിതാവ് കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ വരുന്നില്ലെന്നായിരുന്നു ഹേനയുടെ മറുപടി.

Print Friendly, PDF & Email

Leave a Comment

More News