എട്ട് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

ജൂണ്‍ മാസത്തില്‍ പ്രഖ്യാപിച്ച എട്ട് പ്രൊമോഷണല്‍ ഓഫറുകളിലൂടെ എല്ലാ യൂണിയന്‍കോപ് ശാഖകളിലും 75 ശതമാനം വരെ ഡിസ്‍കൗണ്ട് ലഭിക്കും.

ദുബൈ: 2022 ജൂണ്‍ മാസത്തില്‍ യൂണിയന്‍ കോപ് എട്ട് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കുമെന്ന് യൂണിയന്‍ കോപ് സീനിയര്‍ മാര്‍ക്കറ്റിങ് ആന്റ് മീഡിയ സെക്ഷന്‍ മാനേജര്‍ ശുഐബ് അല്‍ ഹമ്മാദി പറഞ്ഞു. ദുബൈ എമിറേറ്റിലെ യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്‍സ്യല്‍ സെന്ററുകളിലും തെരഞ്ഞെടുക്കപ്പെട്ട 5000 ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‍കൗണ്ട് ഇക്കാലയളവില്‍ ലഭിക്കും. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാക്കാനും വേണ്ടി ജൂണ്‍ മാസത്തില്‍ തുടര്‍ന്നു വരുന്ന ക്യാമ്പയിനുകളുടെ ഭാഗമാണ് ഈ ക്യാമ്പയിനും. ഒപ്പം യൂണിയന്‍ കോപിന്റെ സാമൂഹിക പ്രതിബദ്ധതിയിലൂന്നിയ പ്രവര്‍ത്തനങ്ങളുട‍െ തുടര്‍ച്ച കൂടിയാണിത്.

ഉപഭോക്താക്കള്‍ക്ക് സഹായകമാവുന്നതിനായാണ് യൂണിയന്‍ കോപ് പ്രതിവാര അടിസ്ഥാനത്തിലും പ്രതിമാസ അടിസ്ഥാനത്തിലുമൊക്കെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലുള്ള ആകര്‍ഷകമായ ഡിസ്‍കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കുന്നതും ഇതിന്റെ ഭാഗമായാണ്. ജൂണ്‍ മാസത്തില്‍ വ്യത്യസ്‍തവും സമഗ്രവുമായ ക്യാമ്പയിനുകളാണ് യൂണിയന്‍ കോപ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ ആരംഭിച്ച ഈ ക്യാമ്പയിനുകള്‍ മാസത്തിന്റെ അവസാനം വരെ നീണ്ടു നില്‍ക്കും.

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, വെള്ളം, പാല്‍ ഉത്പന്നങ്ങള്‍, മാംസം, മധുര പലഹാരങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, അരി, എണ്ണ എന്നിങ്ങനെ ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന അടിസ്ഥാന ഉത്പന്നങ്ങളുടെയും വില കുറയ്ക്കാന്‍ യൂണിയന്‍ കോപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ വിശദമായ ഒരു മാര്‍ക്കറ്റിങ് പദ്ധതി കാലാകാലങ്ങളില്‍ യൂണിയന്‍ കോപ് സജ്ജീകരിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അത് ഉപഭോക്താക്കളുടെ താത്പര്യത്തിന് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അസാധാരണമായ ഒരു ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിന് പല തരത്തിലുള്ള സാധ്യതകള്‍ ലഭ്യമാക്കുന്നതിന്റെ കൂടി ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ എമിറേറ്റിലെ ഏതെങ്കിലും യൂണിയന്‍ കോപ് ശാഖകളോ കൊമേഴ്‍സ്യല്‍ സെന്ററുകളോ സന്ദര്‍ശിച്ചോ അല്ലെങ്കില്‍ സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോര്‍ (ആപ്) വഴിയോ ഉപഭോക്താക്കള്‍ക്ക് ഈ ക്യാമ്പയിനുകള്‍ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിക്കപ്പെട്ട എല്ലാ ഓഫറുകളും ഓണ്‍ലൈന്‍ സ്‍മാര്‍ട്ട് സ്റ്റോര്‍ വഴിയും ലഭ്യമാവും. ഇവയിലൂടെ സമൂഹത്തിലെ എല്ലാവരിലേക്കും സന്തോഷം എത്തിക്കാനാവും.

Print Friendly, PDF & Email

Leave a Comment

More News