മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ സമരത്തിന് നേരെ പോലീസിന്റെ അതിക്രമം

മലപ്പുറം: യു.പി യിൽ പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് യോഗി പോലീസ് തകർത്തിൽ പ്രതിഷേധിച്ച് ബുൾഡോസർ രാജിലൂടെ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ല എന്ന മുദ്രവാക്യം ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ പാത ഉപരോധത്തിന് നേരെ പോലീസിന്റെ അതിക്രമം.

പോലീസ് ലാത്തിച്ചാർജിൽ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന, മലപ്പുറം ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ, വൈസ് പ്രസിഡന്റ് ഹാദി ഹസൻ, മാഹിർ എന്നിവർക്ക് പരിക്ക് പറ്റി. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പുറമേ ഫ്രറ്റേണിറ്റി നേതാക്കളായ ബാസിത് താനൂർ,മിസ്അബ് കോട്ടക്കൽ, റബീഹ്, മുഅ്മിൻ,ശുഹൈബ്, ഹസനുൽ ബന്ന, അബ്ദുൽ സലാം,സഹൽ ഉമ്മത്തൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഫ്രറ്റേണിറ്റിയുടെ സമരത്തിന് നേരെയുള്ള പോലീസ് നരനായാട്ടിലും 12 നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാത്രി പ്രതിഷേധപ്രകടനങ്ങൾ നടന്നു.

Leave a Comment

More News