മാനസികനില തെറ്റിയ യുവതി സൂറത്തിലെ ആശുപത്രിയിൽ ഇരട്ടക്കുട്ടികളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു

അഹമ്മദാബാദ്: സൂറത്തിലെ ആശുപത്രിയിൽ നവജാത ശിശുക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നും ഒറ്റയ്ക്കാണ് ആശുപത്രിയിൽ എത്തിയതെന്നും ഡോക്ടർമാർ പറഞ്ഞു. നിലവിൽ രണ്ട് കുട്ടികളും എൻഐസിയു വാർഡിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി സൂറത്തിലെ സിവിൽ ഹോസ്പിറ്റലിൽ വച്ചാണ് അവർ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്.

ബുധനാഴ്ച രാത്രി വൈകി സൂറത്ത് സിവിൽ ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ യുവതി വെള്ളിയാഴ്ച രാവിലെ ഗൈനക്കോളജി വാർഡിൽ എത്തിയതോടെ പോലീസിനും ഡോക്ടർമാർക്കും ആശ്വാസമായി. ഖതോദര പോലീസ് സ്‌റ്റേഷനിലെ പിഎസ്‌ഐ എംഎൻ പർമറാണ് കേസ് അന്വേഷിക്കുന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തി ഹരിചമ്പ വാടിയിലെ അഡജാനിന് സമീപം താമസക്കാരിയായ യുവതിയുടെ (35) വിലാസം പരിശോധിച്ചതായി പാർമർ പറഞ്ഞു.

എന്നാല്‍, അവരെ അവിടെ കണ്ടെത്താനായില്ല. അതേസമയം, യുവതിയെ വെള്ളിയാഴ്ച ഗൈനക്കോളജി വാർഡിൽ പൊലീസ് കണ്ടെത്തി. കുട്ടികളെ സിവിൽ ഹോസ്പിറ്റലിൽ വിട്ട് കുളിക്കാൻ വീട്ടിലേക്ക് പോയതാണെന്നാണ് അവർ പോലീസിനോട് പറഞ്ഞു. എന്നാൽ വഴിവക്കില്‍ ഒരു പൊതു ശൗചാലയം കണ്ടപ്പോൾ അവിടെ കുളിക്കാൻ പോയി, പിന്നീട് അടുത്തുള്ള കടയുടെ വരാന്തയിൽ ഉറങ്ങി, കുട്ടികളെ ഓർത്ത് രാവിലെ സിവിൽ ആശുപത്രിയിലേക്ക് മടങ്ങി. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിൽ രണ്ട് കുട്ടികളും എൻഐസിയു വാർഡിൽ പരിചരണത്തിലാണ്.

Print Friendly, PDF & Email

Leave a Comment

More News