ഇടുക്കി തങ്കമണിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീടിപ്പിച്ചതായി പരാതി

ഇടുക്കി: ഇടുക്കിയിലെ തങ്കമണിക്ക് സമീപമുള്ള സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചതായി പരാതി. സ്കൂളില്‍ വെച്ചാണ് വൈദികന്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നൽകിയ പരാതിയിൽ പറയുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീഡനം നടന്നതായി വ്യക്തമായാൽ വൈദികനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

തങ്കമണി പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഒരു വര്‍ഷം മുമ്പാണ് സംഭവം. വൈദികന്‍ തന്നെ സ്‌കൂളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ പീഡനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

 

Leave a Comment

More News