സി.എം. ജോൺ ചാത്തമേൽ ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ: പത്തനംതിട്ട റിട്ട. അധ്യാപകൻ ചാത്തമേൽ സി.എം. ജോൺ (ജോയ് – 84) ഫിലാഡൽഫിയയിൽ അന്തരിച്ചു. പരേതൻ കഴിഞ്ഞ 16 വർഷത്തിലേറെയായി അമേരിക്കയിൽ സ്ഥിര താമസമായിരുന്നു.

ഭാര്യ: കുഞ്ഞൂഞ്ഞമ്മ കുര്യൻ (റിട്ട. അദ്ധ്യാപിക, മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റ്) കവിയൂർ തോട്ടഭാഗം കൊച്ചുതെക്കേതിൽ കുടുംബാംഗമാണ്.

പരേതൻ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിൽ അദ്ധ്യാപകനായി റാന്നി ഇടക്കുളം ഗുരുകുലം, കോട്ടയം എം.ടി.സെമിനാരി, പത്തനംതിട്ട മാർത്തോമ്മാ ഹൈസ്‌കൂൾ, എം.ടി.സ്‌കൂൾ നാരങ്ങാനം (പ്രധാനാധ്യാപകൻ) എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചുണ്ട്.

മക്കൾ:
ജോൺസൺ മാത്യു & സിബി മാത്യു (പൗവത്തിൽ, കല്ലൂപ്പാറ)
സൂസൻ സാം & സാം ബേബി (ഒച്ചാരുക്കുന്നിൽ, ഓതറ),
കുര്യൻ ജോൺ & ലത ജോൺ (വെള്ളിക്കര പാലശ്ശേരിൽ, കവുങ്ങുംപ്രയാർ)
മാത്യു ജോൺ & റെനി മാത്യു (പിച്ചനാട്ടുപറമ്പിൽ, കുളത്തുമൺ)

കൊച്ചു മക്കൾ:
ഹാന മാത്യു, ഐറിൻ സാം, റെബേക്ക മാത്യു, സാറാ ജോൺ, ജേക്കബ് ജോൺ, ബെൻ മാത്യു, ഐസക് സാം, ഷാരോൺ ജോൺ

പൊതുദർശനം: ജൂലൈ 5 ചൊവ്വാഴ്ച വൈകീട്ട് 6:00 മുതൽ 9:00 വരെ ഫിലഡെൽഹിയ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ (9999 Gantry Rd, Philadelphia, PA 19115).

സംസ്കാര ശുശ്രൂഷകൾ: ജൂലൈ 6 ന് ബുധനാഴ്ച രാവിലെ 10 മുതൽ 11:30 വരെ. ഫിലഡെൽഹിയ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ.

ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് മൃതദേഹം ലോൺവ്യൂ സെമിത്തേരിയിൽ (500 Huntingdon Pike, Jenkintown, PA 19046) സംസ്കരിക്കുന്നതുമാണ്.

തത്സമയ സംപ്രേക്ഷണം:

https://www.sumodjacobphotography.com/Live
https://www.youtube.com/c/SumodJacobVideoPhotography/live

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ മാത്യു 954-646-4506, കുര്യൻ ജോൺ 215-869-3150, മാത്യു ജോൺ 215-816-9436, സാം ബേബി 215-816-9435

Print Friendly, PDF & Email

Leave a Comment

More News