നടിയെ ആക്രമിച്ച കേസ്: ശ്രീലേഖയുടെ സ്ക്രിപ്റ്റ് പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ബാലചന്ദ്ര കുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖയുടെ ആരോപണങ്ങൾ തന്നെ ബാധിക്കുന്നില്ലെന്നും പൊലീസിനെ അപകീർത്തിപ്പെടുത്തി ദിലീപിനെ രക്ഷിക്കാനാണ് ആർ.ശ്രീലേഖ ശ്രമിക്കുന്നതെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു. മാധ്യമ സമ്മർദത്തെ തുടർന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന ശ്രീലേഖയുടെ വാദം ബാലിശമാണെന്നും ദിലീപിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രീലേഖയുടെ ശ്രമമാണെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.

ശ്രീലേഖയുടെ സ്‌ക്രിപ്റ്റ് പ്രകാരമാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും സർവീസിൽ നിന്ന് പിരിഞ്ഞുപോകാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു എന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.

Leave a Comment

More News