നായകളുടെ ആക്രമണത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്ന് ഭാര്യ

മിസൗറി: മൂന്നു നായകള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് മരിച്ച 62 വയസ്സുകാരനായ ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്നു ഭാര്യയുടെ പരാതി. മൃതദേഹം കാണിക്കാന്‍ പറ്റാത്ത രീതിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു.

മിസൗറിയിലുള്ള വീടിന്റെ പുറകുവശത്തായിരുന്നു ശരീരമാസകലം കടിയേറ്റ് മാംസം നഷ്ടപ്പെട്ട മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വാരാന്ത്യം ഭാര്യ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ വീട്ടിലേക്കു ഫോണ്‍ ചെയ്തെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

സാധാരണ ഉറങ്ങുന്നതിന് മുന്‍പ് ഭര്‍ത്താവ് ഭാര്യയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍, ശനിയാഴ്ച അതുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് സംശയം ഉണ്ടായത്. ഭര്‍ത്താവിന് യാതൊരു ആരോഗ്യപ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. ഭര്‍ത്താവ് ശനിയാഴ്ച തന്നെ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും അന്നു രാത്രി നായകള്‍ ശരീരം ഭക്ഷണമാക്കിയിരിക്കാമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

ആക്രമിച്ചുവന്ന് കരുതുന്ന മൂന്നു പിറ്റ്ബുള്‍ നായകളേ സമീപ പ്രദേശത്തു നിന്നും പിടികൂടിയിരുന്നു

Print Friendly, PDF & Email

Leave a Comment

More News