പി. സി. മാത്യു ഗാർലാൻഡ് സിറ്റി ബോർഡ് ആൻഡ് കമ്മീഷനിലേക്ക്

ഡാളസ്: വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ അഡ്മിൻ വൈസ് പ്രെസിഡന്റും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ പി. സി. മാത്യുവിനെ ഗാർലാൻഡ് സിറ്റിയുടെ എൻവിയോൺമെന്റ അഡ്വൈസറി ബോർഡിലേക്ക് നോമിനേറ്റ് ചെയ്തതായിമേയർ സ്കോട്ട് ലെമേ ഒരു പ്രത്യേക കത്തിലൂടെ അറിയിച്ചു. ഡിസ്ട്രിക് ഏഴിനെ പ്രതിനിധാനം ചയ്യുവാൻ കൗൺസിൽമാൻ ഡിലൻ ഹെഡ്രിക് ആണ് അപ്പോയ്ന്റ്മെന്റ് നടത്തിയതു. സിറ്റിയുടെ എൻവിയോൺമെന്റൽ നടത്തിപ്പുമായി സിറ്റി കൗൺസിലിന് വേണ്ടതായ ഉപദേശങ്ങൾ കൊടുക്കുന്നതോടൊപ്പം പല തീരുമാനങ്ങൾ എടുക്കുന്നതിനും ഉപദേശക സമിതി ക്രിയാണ്മകമാണ് എന്ന് പി. സി. പറഞ്ഞു. നിയമനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി പി. സി. പ്രതികരിച്ചു.

പി. സി. മാത്യു കഴിഞ്ഞ സിറ്റി കൌൺസിൽ തെരഞ്ഞെടുപ്പിൽ ഡിസ്ട്രിക്റ മുന്നിലേക്ക് നാലു പേര് മത്സരിച്ചതിൽ രണ്ടാമത് വരികയും ആർക്കും അമ്പതു ശതമാനം ലഭിക്കാഞ്ഞതിനാൽ റൺ ഓഫ് ആയി മാറുകയും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ശ്രീ പി. സി. മാത്യു ഗാർലാൻഡ് സിറ്റി മാത്രമല്ല ഇന്ത്യൻ സമൂഹം സാമൂഹ്യ പ്രതിബദ്ധതയോടെ സിവിക് ആക്ടിവിറ്റികളിൽ പങ്കെടുക്കേണ്ടത് ആവശ്യമാണ് എന്നും ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അടുത്ത വര്ഷം 2023 മെയ് മാസം നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ആഗ്രഹിക്കുന്നു എന്നും പി. സി. പറഞ്ഞു. താൻ താമസിക്കുന്ന ഷോർസ് ഓഫ് വെല്ലിങ്ടൺ കമ്മ്യൂണിറ്റിയിലും റസ്റ്റിക് ഓക്സ് കമ്മ്യൂണിറ്റിയിലും പി. സി. മാത്യു തിരഞ്ഞെടുപ്പിൽ വോട്ടുകൾ നേടി ഹോം ഔനേഴ്‌സ് അസോസിയേഷൻ ബോർഡിൽ പ്രവർത്തിച്ചു വരുന്നു. മലയാളി സമൂഹത്തിൽ പ്രവർത്തിക്കുന്നതോടൊപ്പം ഇന്ത്യൻ കമ്മ്യൂണിറ്റിയെ മാറോടു ചേർത്ത് പിടിക്കുവാൻ ആഗ്രഹിക്കുന്ന പി. സി. മാത്യു ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഓഗസ്റ്റ് 20 നു ഫ്രിസ്കോയിൽ വച്ച് (ഫ്രിസ്കോ റഫ് റൈഡേഴ്‌സ്ട സ്റ്റേഡിയം) വൈകിട്ട് നാലുമണി മുതൽ പത്തുമണി വരെ നടത്തുന്ന 45 മത് ആനന്ദ് ബസാറിൽ പങ്കെടുക്കണമെന്നും ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ഒപ്പം ഉണ്ടാവുന്നതാണ് എന്ന് പറഞ്ഞു. ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ 972 999 6877 നമ്പറിൽ വിളിക്കാവുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News