കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കാന്‍ജ്‌ ) ഓണാഘോഷം 2022 സെപ്തംബർ 17 ശനിയാഴ്ച

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കാന്‍ജ്‌ ) ഓണം 2022 സെപ്തംബർ 17 ശനിയാഴ്ച ആഘോഷിക്കുന്നു.

ഈസ്റ്റ് ബ്രോൺസ്വിക് പെർഫോമൻസ് ആർട്സ് സെന്ററിൽ ( JMPAC) വെച്ച് നടത്തപ്പെടുന്ന ഓണാഘോഷചടങ്ങുകളിൽ പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്ത് അടക്കം വിവിധ തനതു കേരള കലാരുപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയോടെ ആരംഭിക്കും ,

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന വിവിധ കലാപരിപാടികളിൽ ന്യൂ ജേഴ്സിയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന മെഗാ തിരുവാതിര മറ്റു നൃത്ത നൃത്യങ്ങൾ, പ്രശസ്ത ഗായകർ ചേർന്ന് ഒരുക്കുന്ന സംഗീത സായാന്ഹ്നം കൂടാതെ കേരളത്തിലെ പ്രമുഖ സിനിമാതാരങ്ങൾ അടക്കമുള്ള അനേകം കലാകാരന്മാർ പങ്കെടുക്കുന്ന സ്റ്റേജ് ഷോ, സിത്താർ പാലസ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ കാന്‍ജ്‌ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

കൂടുതൽ വിവരങ്ങൾക്കും ഏർലി ബേർഡ് സ്പെഷ്യൽ എൻട്രി ടിക്കറ്റുകൾക്കും ദയവായി WWW.KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ,ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു,

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷച്ചടങ്ങുകളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോർഡ് ചെയർ ജെയിംസ് ജോർജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്‌, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്സ്) സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News