ജോ ബൈഡന് ബേ ജി-സങ് എന്ന കൊറിയന്‍ നാമം നല്‍കി ആദരിച്ചു

സോൾ: കൊറിയൻ യുദ്ധം അവസാനിപ്പിച്ചതിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് ബേ ജി-സങ് എന്ന കൊറിയൻ നാമം നൽകി ആദരിച്ചു. റിപ്പബ്ലിക് ഓഫ് കൊറിയ-യുഎസ് അലയൻസ് ഫ്രണ്ട്ഷിപ്പ് അസോസിയേഷനാണ് പ്രസിഡന്റിന് ഈ പേര് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

“ഞങ്ങൾ, റിപ്പബ്ലിക് ഓഫ് കൊറിയ-യുഎസ് അലയൻസ് ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, യുഎസ് പ്രസിഡന്റ് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയറിന് ഒരു കൊറിയൻ പേര് പ്രഖ്യാപിക്കുകയും നൽകുകയും ചെയ്തതിൽ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ പേര് ബേ ജി-സങ് എന്നായിരിക്കും,” അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും ഇൻഡോ-പസഫിക്കിന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോ-ഓർഡിനേറ്ററുമായ കുർട്ട് കാംബെൽ ആദരം ഏറ്റുവാങ്ങി. അസോസിയേഷൻ പറയുന്നതനുസരിച്ച്, സിയോളിൽ നിന്ന് 60 കിലോമീറ്റർ തെക്ക് 28,500-ഓളം വരുന്ന യുഎസ് സേനയുടെ ഭൂരിഭാഗവും താമസിക്കുന്ന പ്യോങ്‌ടേക്കിൽ നിന്നാണ് ബൈഡന്റെ കൊറിയൻ കുടുംബപ്പേര് വന്നത്. അദ്ദേഹത്തിന്റെ ആദ്യനാമമായ ‘ജി-സങ്’, പ്രദേശത്തെയും നക്ഷത്രത്തെയും സൂചിപ്പിക്കുന്നു.

‘ബേ ജി-സങ്’ എന്ന പേര് നൽകുന്നതിന് പിന്നിലെ ആഴമേറിയതും പ്രധാനപ്പെട്ടതുമായ കാരണം, അദ്ദേഹം ലോകസമാധാനത്തിന് സംഭാവന നൽകുന്നത് തുടരുമ്പോൾ കൊറിയൻ പെനിൻസുലയിലെ സമാധാനത്തെക്കുറിച്ച് ചിന്തിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ്,” അസ്സോസിയേഷന്‍ പറഞ്ഞു.

1950-1953 കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 69-ാം വാർഷികം ബുധനാഴ്ച ആഘോഷിക്കാൻ ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നതിനിടെയാണ് ഈ നീക്കം.

 

Print Friendly, PDF & Email

Leave a Comment

More News