യുഎസും ഫിലിപ്പൈൻസും തമ്മിലുള്ള പുതിയ ബന്ധം ബ്ലിങ്കെൻ സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍/മനില: ഓഗസ്റ്റ് 6-ന് മനില സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അസാധാരണമായിരുന്നുവെന്ന് പുതിയ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

രണ്ട് രാഷ്ട്രങ്ങളുടെയും സഹകരണ പ്രതിരോധ കരാറിനോടുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധത ബ്ലിങ്കൻ ആവർത്തിച്ച് ഉറപ്പിക്കുകയും, ഫിലിപ്പീൻസുമായുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തില്‍ ഉറപ്പിക്കാന്‍ മാർക്കോസ് ജൂനിയറിന്റെ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അഭിനന്ദിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ ബ്ലിങ്കെന്റെ ഫിലിപ്പീന്‍സിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

“ഞങ്ങളുടെ ബന്ധം തികച്ചും അസാധാരണമാണ്, അത് യഥാർത്ഥമായി സൗഹൃദത്തിൽ അധിഷ്ഠിതമാണ്,” അദ്ദേഹം പറഞ്ഞു. സഖ്യം ദൃഢമാണെന്നും, അതിന്റെ ഫലമായി അത് ഇരു രാജ്യങ്ങളേയും ശക്തരാക്കുമെന്ന് കരുതുന്നതായും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. പരസ്പര പ്രതിരോധ ഉടമ്പടി അർപ്പണബോധമുള്ള ഒന്നാണ്. പൊതുവായ വെല്ലുവിളികളിൽ നിങ്ങളുമായി സഹകരിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രതിനിധി നാൻസി പെലോസിയുടെ തായ്‌വാനിലേക്കുള്ള യാത്രയും ഉക്രെയ്‌നിലെ സംഘർഷവും പോലെയുള്ള സമീപകാല പ്രാദേശികവും അന്തർദേശീയവുമായ ആശങ്കകൾ, മനിലയും വാഷിംഗ്ടണും തമ്മിലുള്ള സഖ്യത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു. നമ്മൾ കണ്ട എല്ലാ മാറ്റങ്ങളും യുഎസുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ മാറ്റങ്ങളും ഉണ്ടായിരുന്നിട്ടും, ഇരു രാജ്യങ്ങളുടെയും ബന്ധം വികസിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

1951-ലെ പരസ്പര പ്രതിരോധ ഉടമ്പടി, വിദേശ ആക്രമണമുണ്ടായാൽ പരസ്പരം പിന്തുണയ്ക്കാൻ യുഎസിനെയും ഫിലിപ്പീൻസിനെയും ബാധ്യസ്ഥമാക്കുന്നു എന്ന് മാർക്കോസ് ജൂനിയർ പറഞ്ഞു.

ഞങ്ങളുടെ ബന്ധത്തിന്റെ ഒരു ഭാഗത്തെ മറ്റൊന്നിൽ നിന്ന് ഇനി ഒറ്റപ്പെടുത്താൻ കഴിയില്ല എന്ന് ബ്ലിങ്കന്‍ അടിവരയിട്ടു.

Print Friendly, PDF & Email

Leave a Comment

More News