പ്രഫ. ഗോപിനാഥ് മുതുകാടിനെ ആദരിക്കാന്‍ റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സ് അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു

ന്യൂയോർക്ക്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടത്തു പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ പ്രവത്തനങ്ങൾക്ക് കരുത്തേകാൻ റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10ന് (നാളെ) അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10-ന് മൗണ്ട് ഒളിമ്പോസ് ഡൈനറില്‍ (1 FORT HILL AVE, YONKERS, NEW YORK -10710) ലോകപ്രശസ്ത മാന്ത്രികനായ പ്രഫ. മുതുകാടിനെ ആദരിക്കാൻ കൂടി നടത്തുന്ന അത്താഴ വിരുന്നില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും.

സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാജിക്ക് ഉൾപ്പെടെയുള്ള വിവിധ കലാരൂപങ്ങൾ പരിശീലനം നൽകി അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചു വളർത്തുവാനാണ് ലോകം ഏറെ ആദരവോടെ കാണുന്ന കാരുണ്യപ്രവർത്തകനായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഇപ്പോൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനായി അദ്ദേഹം അടുത്തിടെ പ്രൊഫഷണല്‍ മാജിക് ഷോകളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

സമൂഹത്തിൽ ഏറ്റവും പാർശ്യവൽക്കരിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ 100 കുട്ടികളാണ് പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നത്. ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭിക്കുന്ന ഈ കുട്ടികളുടെ കലാ പ്രകടങ്ങൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഓരോ ദിവസവും ഇത്തരത്തിലുള്ള കൂടുതൽ കുട്ടികളുമായി തന്നെ സമീപിച്ചു വരുന്ന മാതാപിതാതാക്കളുടെ കണ്ണീരു തുടയ്ക്കുവാൻ കഴിയാതെ വന്നതിനെ തുടർന്നാണ് കുട്ടികളുടെ എണ്ണം 100 ൽ നിന്ന് ഇരട്ടിയായി 200 ആക്കി വർധിപ്പിക്കാൻ നിർബന്ധിതരായത്. കുട്ടികളുടെ എണ്ണം വര്ധിപ്പിക്കുന്നതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യവും വർധിപ്പിക്കേണ്ടതിനാൽ പണച്ചെലവും വർധിക്കുന്നു. അതിനുള്ള ധനം കണ്ടെത്തുന്നതിനുള്ള പ്രയാണത്തിലാണ് അദ്ദേഹം ഇപ്പോൾ.

മുതുകാടിനേയും ആദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളെയും എന്നും ഏറ്റെടുത്തിട്ടുള്ള അമേരിക്കൻ മലയാളികൾ അദ്ദേഹത്തെ ഇക്കുറിയും കൈവെടിയുകയില്ല. ഏറെ പ്രചോദനകൾ നൽകുന്ന മുതുകാടിന്റെ വാക്കുകൾ ശ്രവിക്കാനും അദ്ദേഹത്തിന്റെ കരങ്ങൾക്ക് കരുത്തേകാനും എല്ലാ മലയാളി സുഹൃത്തുക്കളും പങ്കു ചേരണമെന്ന് റോട്ടറി ക്ലബ് പ്രസിഡണ്ട് തിമോത്തി ഹോഡ്‌ജെസ്, മുൻ പ്രസിഡണ്ട് സ്റ്റീവ് സിംപ്‌സണ്‍, പ്രസിഡണ്ട് ഇലെക്ട് ജോര്‍ജ് ജോണ്‍ കല്ലൂര്‍, സെക്രട്ടറി ഗ്രിഗറി ആര്‍ക്കേഡ്, പോള്‍ കറുകപ്പിള്ളില്‍ എന്നിവർ അഭ്യർത്ഥിച്ചു.

ഒളിമ്പോസ് ഡൈനറില്‍ വൈകുന്നേരം 6.15നാണ് ഡിന്നര്‍ മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. മീറ്റിംഗില്‍ ക്ലബ്ബ് അംഗങ്ങളുമായി ലോകോത്തര മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ഗോപിനാഥ് മുതുകാട് മാജിക്ക് പ്ലാനറ്റിലെ പ്രവര്തനങ്ങളെക്കുറിറിച്ച് മൗണ്ട് വിശദീകരിക്കുകയും സംവദിക്കുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

തിമോത്തി ഹോഡ്‌ജെസ് 914 760 4148
സ്റ്റീവ് സിംപ്‌സണ്‍ 914 774 2729
ജോര്‍ജ് ജോണ്‍ കല്ലൂര്‍ 914 804 8693
ഗ്രിഗറി ആര്‍ക്കേഡ് 914 589 2090
പോള്‍ കറുകപ്പിള്ളില്‍ 845 553 5671

Print Friendly, PDF & Email

Leave a Comment

More News