ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു

വത്യസ്തതയാർന്ന കലാപരിപാടികളും മത്സരങ്ങളും കോർത്തിണക്കി മെക്‌സിക്കോയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര നഗരമായ കാന്‍കൂനിലെ ലോകോത്തര നിലവാരമുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ നടക്കുന്ന ഫോമയുടെ ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷൻ എന്ന മലയാളി മാമാങ്കത്തില്‍ ചീട്ടുകളി പ്രേമികൾക്കായി 56 – 28 ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 -3 (വെള്ളി, ശനി) ദിവസങ്ങളിലാണ് മത്സരം അരങ്ങേറുന്നത്. ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികൾക്കും, കാണികൾക്കും ഒരേപോലെ ആവേശം പകരും എന്നതിൽ സംശയമില്ല.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആവേശോജ്വലമായ ഈ ചീട്ടുകളി മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ട്രോഫിയും ക്യാഷ് പ്രൈസുമാണ്. ഒട്ടനവധി ചീട്ടുകളി മത്സരങ്ങൾ സംഘടിപ്പിച്ചു വിജയചരിത്രം രചിച്ചിട്ടുള്ള പരിചയ സമ്പന്നരായ ജോൺസൺ കാടാംകുളം, സഖറിയാ പെരിയപുറം, ജോൺസൺ മാത്യു എന്നിവരാണ് കോർഡിനേറ്റേഴ്‌സ്. ഇവരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ തകൃതിയായി പുരോഗമിക്കുന്നു.

ഈ ആവേശകരമായ ചീട്ടുകളി മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള ടീമുകൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക:

ജോൺസൺ കാടാംകുളം 443 558 6422
സക്കറിയാ പെരിയപുറം 302 690 9227
ജോൺസൺ മാത്യു 215 740 9486

രജിസ്ട്രേഷനുവേണ്ടി ഈ ലിങ്ക് സന്ദർശിക്കുക: https://form.jotform.com/222218935427054

Print Friendly, PDF & Email

Leave a Comment

More News