രക്ഷാബന്ധന് പിറ്റേന്ന് സഹോദരൻ സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തി

ജൽഗാവ് (മഹാരാഷ്ട്ര): തനിക്ക് രാഖി കെട്ടിയതിന്റെ പിറ്റേന്ന് കൗമാരക്കാരൻ തന്റെ സഹോദരിയെയും കാമുകനേയും അവിഹിത ബന്ധത്തിന്റെ പേരിൽ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജൽഗാവിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. 17 കാരനായ സഹോദരനും സുഹൃത്തുക്കളും ചേർന്ന് സഹോദരിയുടെ കാമുകനെ വെടിവച്ചു കൊല്ലുകയും പോലീസിന് മുന്നിൽ കീഴടങ്ങി കുറ്റം സമ്മതിക്കുകയും ചെയ്തു.

ചോപ്‌ഡ ടൗണിലെ ജുന വരാദ് റോഡിലെ ഒരു അഴുക്കുചാലിൽ നിന്ന് രണ്ട് മൃതദേഹങ്ങളും പോലീസ് കണ്ടെടുത്തു. സഹോദരനേയും സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രണയത്തിലായിരുന്ന രാകേഷ് സഞ്ജയ് രാജ്പുതും (22) വർഷ സധൻ കോലിയും (20) നഗരം വിട്ട് ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിച്ചതാണെന്ന് പോലീസ് പറഞ്ഞു. എങ്ങനെയോ ഇവരുടെ പദ്ധതിയെക്കുറിച്ച് വർഷയുടെ സഹോദരൻ അറിയുകയും സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയും ചെയ്തു.

വർഷയുടെ വീടിനടുത്തെത്തിയ രാകേഷിനെയും സഹോദരിയേയും ബൈക്കിൽ ഇരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി രാകേഷിന്റെ തലയ്ക്ക് വെടിയുതിരുക്കുകയും സഹോദരിയെ തൂവാലകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News