ഓൺലൈൻ യാത്രാ തട്ടിപ്പിനെതിരെ പ്രവാസികള്‍ക്ക് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

അബുദാബി : യാത്രാ തട്ടിപ്പിനെതിരെ അബുദാബിയിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ ഉപയോഗിച്ച് ദുരിതമനുഭവിക്കുന്നവരെയും സഹായം ആവശ്യമുള്ളവരെയും കബളിപ്പിച്ച് ഒരിക്കലും ലഭിക്കാത്ത സഹായവാഗ്ദാനം നല്‍കി അവരിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിക്കണമെന്ന് എംബസി പ്രസ്താവനയില്‍ പറഞ്ഞു.

“@embassy_help’ എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും ‘ind_embassy.mea’ എന്ന ഇമെയിൽ ഐഡിയിലൂടെയും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര ക്രമീകരിക്കാൻ ചിലർ സന്ദേശങ്ങൾ അയച്ചും പണം പിരിച്ചും നിരപരാധികളായ ഇന്ത്യൻ പൗരന്മാരെ കബളിപ്പിക്കുന്നത് എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. gov@protonmail.com,”, എംബസി ചൊവ്വാഴ്ച ഒരു പ്രസ്താനയില്‍ പറഞ്ഞു.

‘@embassy_help’ എന്ന ട്വിറ്റർ ഹാൻഡിലുമായും ‘ind_embassy.mea.gov@protonmail.com’ എന്ന ഇമെയിൽ ഐഡിയുമായും അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്ന് എല്ലാ ഇന്ത്യൻ പൗരന്മാരെയും ഇതിനാൽ അറിയിക്കുന്നു,”
എംബസിയുടെ മുന്നറിയിപ്പില്‍ പറഞ്ഞു.

എംബസിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങൾ, ട്വിറ്റർ ഹാൻഡിൽ, ഫേസ്ബുക്ക് ഐഡി, ടെലിഫോൺ നമ്പറുകൾ എന്നിവ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് വ്യാജ ഐഡികളിൽ നിന്നുള്ള സന്ദേശങ്ങൾ തിരിച്ചറിയണമെന്നും എംബസി നൽകിയ നോട്ടീസിൽ പറയുന്നു.

വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ ഇമെയിൽ വിലാസങ്ങൾ @mea.gov.in എന്ന ഡൊമെയ്‌നിലാണ് അവസാനിക്കുന്നത്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ എംബസി മൂന്നു നാലു കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ, കൂടുതൽ അവബോധം സൃഷ്ടിച്ചില്ലെങ്കിൽ കൂടുതൽ ആളുകൾ ഇരകളാകുമെന്ന് എംബസി സൂചിപ്പിച്ചു. വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ പ്രാദേശിക അധികാരികളുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണ് എംബസി.

വ്യാജ ട്വിറ്റർ ഐഡി @embassy_help ല്‍ ഇന്ത്യൻ സർക്കാർ ട്വീറ്റ് ചെയ്ത COVID-19 അപ്‌ഡേറ്റുകളും റീട്വീറ്റ് ചെയ്യുന്നു. കൂടാതെ, അടുത്തിടെ ഇന്ത്യയുടെ പുതിയ പ്രസിഡന്റിന്റെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

https://twitter.com/IndembAbuDhabi/status/1559522908690587649?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1559522908690587649%7Ctwgr%5Eb92ee9b09734091ebef1e718ca6e16b67d3c96d7%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Findian-expats-in-uae-warned-against-online-travel-scam-2392207%2F

 

Print Friendly, PDF & Email

Leave a Comment

More News