രേഖകളില്ലാതെ 45 ലക്ഷം രൂപ കൈവശം വെച്ച രാജസ്ഥാന്‍ സ്വദേശിയെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ 45 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്വകാര്യ വോൾവോ ബസിൽ യാത്ര ചെയ്ത രാജസ്ഥാൻ സ്വദേശി രാമാനന്ദ പാണ്ഡ്യ (31)യെ ആണ് രേഖകളില്ലാത്ത പണം കൈവശം വച്ചതിന് കസ്റ്റഡിയിലെടുത്തത്.

വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഒരു തവണ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് പണം എത്തിച്ചാല്‍ 4000 രൂപയാണ് പ്രതിഫലം നല്‍കുക എന്ന് ചോദ്യം ചെയ്യലിൽ ഇയാള്‍ എക്സൈസ് സംഘത്തോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News