മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബഷീറിന്റെ കുടുംബം ആവശ്യപ്പെട്ടു. ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമ്പോൾ പ്രോസിക്യൂഷൻ പ്രതികളെ സഹായിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ട്. പൊലീസ് പ്രതിയെ സഹായിക്കുകയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്‌ട്രോറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതിന് എതിരെയായിരുന്നു വിവാദം. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. നിലവില്‍ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജറാണ് ശ്രീറാം വെങ്കിട്ടരാമന്‍.

Print Friendly, PDF & Email

Leave a Comment

More News