കേരള ക്ലബ് ഓണം ശ്രാവണ സന്ധ്യ ആഗസ്റ്റ് 27-ന്

മിഷിഗൺ: നാലരപതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ മലയാളി കലാസാംസ്കാരിക സംഘടനയായ കേരള ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷം “ശ്രാവണ സന്ധ്യ” ആഗസ്റ്റ് 27-ന് ശനിയാഴ്ച വൈകിട്ട് 4:30 മുതൽ ബെവെർലി ഹിൽസിലുള്ള വയ്‍ലി ഇ. ഗ്രൂവ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെടും.

കേരള ക്ലബിന് മാത്രം അവകാശപ്പെടുവാൻ കഴിയുന്ന കേരളത്തനിമയാർന്ന ഓണസദ്യയോടെ ഓണാഘോഷങ്ങൾ ആരംഭിക്കും. 1975 മുതൽ കേരള ക്ലബ്ബ് അംഗങ്ങൾ പാകം ചെയ്തുകൊണ്ടുവരുന്ന ഓണസദ്യയുടെ വിഭവങ്ങൾ എല്ലാവർഷവും അഞ്ഞൂറോളംപേർ ആസ്വദിച്ചു കഴിക്കുന്നു.

ശ്രാവണ സന്ധ്യ എന്ന ഓണാഘോഷത്തോടു ചേർന്നു നടക്കുന്ന ഗ്രാൻഡ് മെഗാ ഷോയിൽ മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളൂം പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും. കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം കേരളത്തിൽ കോട്ടയം, കോഴിക്കോട്, കൊച്ചി, ഇടുക്കി എന്നിവിടങ്ങളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്‌തു.

ഗൃഹാതുരത്വമാർന്ന ഓർമ്മകൾ ഉണർത്തുന്ന ഈ ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News