സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; ബിജെപിയാണെന്ന് സിപി‌എം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. ഇന്ന് പുലർച്ചെയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.

പുലർച്ചെ രണ്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയതെന്നും, ഇതിനു പിന്നിൽ ബിജെപിയാണെന്നും സിപിഎം ആരോപിച്ചു. മൂന്ന് ബൈക്കുകളിലെത്തിയ ഒമ്പതംഗ സംഘമാണ് ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. സംഭവത്തിൽ ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News