ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 28 ഞായര്‍)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്‌. അത്‌ കൂടുതൽ സങ്കീണമായ സംഘട്ടനത്തിലേക്കു പോകാൻ അനുവദിക്കാതിരിക്കുക.

കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ അത്‌ തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ സത്യസന്ധമായി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ്‌ ആത്യന്തികമായി വിജയത്തിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും.

തുലാം: നിങ്ങൾക്ക്‌ ഇന്ന് കുടുംബാംഗങ്ങളുമായിട്ട്‌ ഒരു നല്ല സമയവും, അവരോടൊപ്പം വിനോദവും ആകാവുന്നതാണ്‌. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു യാത്രയോ സൽക്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത്‌ നിങ്ങളുടെ മനസിനേയും ആശയങ്ങളേയും ഉയർത്തുകയും ചെയ്യും.

വൃശ്ചികം: വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണ്‌ ഇന്ന്. ഈ അതിസമ്മർദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.

ധനു: ഇന്ന് ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ നിങ്ങക്ക് സാധിക്കും. നിങ്ങളുടെ അവബോധം ഇന്ന് നിങ്ങളെ നയിക്കും. നിങ്ങൾക്ക് ചില വെല്ലുവിളികൾ ഇന്ന് നേരിടേണ്ടി വന്നേക്കാം.

മകരം: ഇന്ന് നിങ്ങൾക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. വിജയകരമായി പൂർത്തീകരിക്കേണ്ട നിലവിലെ പ്രോജക്‌ടുകൾ ഒരു വിദൂര ലക്ഷ്യമായി മാറും. എന്നിരുന്നാലും നിങ്ങൾ അവ പൂർത്തിയാക്കും. ദിനാന്ത്യത്തിൽ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.

കുംഭം: ഇത്‌ നിങ്ങൾക്ക്‌ കുടുംബവുമൊത്തുള്ള സമയമാണ്‌. നിങ്ങൾക്ക്‌ അടുപ്പമുള്ളവരും പ്രിയപ്പെട്ടവരും ഇന്ന് നിങ്ങളോടൊത്ത് ആഹ്ലാദിക്കും. നിങ്ങളുടെ സ്നേഹവും വാൽസല്ല്യവും തീർച്ചയായും അവർക്ക്‌ കൊടുക്കുകയും അത്‌ ഒന്നിനു പകരം ആയിരമായി, നിങ്ങൾക്ക്‌ തിരിച്ച്‌ കിട്ടുകയും ചെയ്യും.

മീനം: ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങൾക്ക് നിങ്ങളുടെ ഉദ്യോഗത്തിൽ അഭിനിവേശം ഉണ്ടെങ്കിൽ നിങ്ങൾ അവിടെ തിളങ്ങും.

മേടം: ഇന്ന് നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ പല നിർബന്ധങ്ങൾക്കും വഴങ്ങേണ്ടതായിവരും. കുറേ നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികൾ നിങ്ങൾ ഇന്ന് പൂർത്തീകരിക്കും. പൊതു മേഖലയിലും വൈദ്യശാസ്‌ത്രരംഗത്തും പ്രവർത്തിക്കുന്നവർക്ക്‌ ഇന്ന് നല്ല ദിവസമാണ്‌

ഇടവം: ഇന്ന് നിങ്ങൾ സർഗശക്തി ഉള്ളവനും സമർത്ഥനും ആയിരിക്കും. പ്രവർത്തനശൈലിയും, കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങളുടെ സഹപ്രവർത്തകരേയും മേലധികാരികളേയും അമ്പരപ്പിക്കും. നിങ്ങളുടെ കീഴുദ്യോഗസ്ഥർക്ക്‌ നിങ്ങളിൽ മതിപ്പുണ്ടാവുകയും അവർ പ്രചോദിതരാവുകയും ചെയ്യും.

മിഥുനം: ഇന്ന് നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങളിൽ വൈകാരികമായി തീരുമാനങ്ങൾ എടുക്കും. അതായത്‌ നല്ലതും ചീത്തയും തമ്മിൽ വേർതിരിക്കാൻ കഴിവില്ലാത്തവനായി മാറും. എന്നിരുന്നാലും സന്ധ്യയോടു കൂടി കാര്യങ്ങൾ നല്ലതായിത്തീരും.

കര്‍ക്കടകം: സ്‌പഷ്‌ടവും വ്യക്‌തവുമായ, ഭാവിക്കായി കൃത്യമായ ഒരു പദ്ധതിയോടു കൂടിയാകും നിങ്ങൾ ഈ ദിവസം തുടങ്ങുക. നിങ്ങൾ വിവേകത്തോടു കൂടി സൃഷ്‌ടിച്ച ഉപായങ്ങൾ നിശ്ചയദാർഢ്യത്തോട്‌ കൂടി നടപ്പിൽ വരുത്തും. ഇത്തരം ചിട്ടയോടുകൂടിയ തീരുമാനങ്ങൾ ഭാവിയിൽ നിങ്ങളുടെ സമയം കൂടുതൽ ലാഭിക്കും. ഇന്ന് നിങ്ങൾ എല്ലാ ഉദ്യമങ്ങളിലും വിജയിക്കും.

Print Friendly, PDF & Email

Leave a Comment

More News