മാരകമായ യുഎസ് ഡ്രോണുകൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ പാക്കിസ്താന്‍ അനുമതി നൽകി: താലിബാൻ

കാബൂള്‍: മാരകമായ യുഎസ് ഡ്രോണുകളെ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ച് അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ പാക്കിസ്താന്‍ അനുവദിക്കുകയാണെന്ന് താലിബാൻ ആക്ടിംഗ് പ്രതിരോധ മന്ത്രി മുല്ല യാക്കൂബ് പ്രസ്താവിച്ചു.

“ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളനുസരിച്ച് അമേരിക്കയുടെ ഡ്രോണുകള്‍ പാക്കിസ്താന്‍ വഴി അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിക്കുന്നു, അവർ പാക്കിസ്താന്റെ വ്യോമാതിർത്തി ഉപയോഗിക്കുന്നു, നിങ്ങളുടെ വ്യോമാതിർത്തി ഞങ്ങൾക്കെതിരെ ഉപയോഗിക്കരുതെന്ന് ഞങ്ങള്‍ പാക്കിസ്താനോട് ആവശ്യപ്പെടുന്നു,” യാക്കൂബ് ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2001 സെപ്തംബർ 11-ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന അൽ-ഖ്വയ്ദ നേതാവ് അയ്മാൻ അൽ-സവാഹിരി കൊല്ലപ്പെട്ടതായി യുഎസ് അവകാശപ്പെട്ട കാബൂളിൽ അടുത്തിടെ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ഈ പരാമർശം.

എന്നാല്‍ ആക്രമണത്തിൽ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാക്കിസ്താന്‍ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ നിലവിലെ പ്രതിസന്ധികൾക്കിടയിൽ രാജ്യം പാക്കിസ്താനെ വളരെയധികം ആശ്രയിക്കുന്നതിനാൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഇപ്പോൾ പാക്കിസ്താനുമായും ഒരു പാക്കിസ്താന്‍ താലിബാൻ തീവ്രവാദ ഗ്രൂപ്പുമായും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്.

യാക്കൂബിന്റെ പ്രസ്താവനകൾ അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

അതേസമയം, താലിബാൻ വ്യോമാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മരിച്ച അൽ-ഖ്വയ്ദ നേതാവിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News