തെന്നിന്ത്യന്‍ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ ഗായകനായ മുന്‍ കാമുകന്‍ അറസ്റ്റില്‍

വില്ലുപുരം (തമിഴ്നാട്): മുൻ കാമുകൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തെന്ന തെന്നിന്ത്യയിലെ പ്രമുഖ നടിയുടെ പരാതിയിൽ രാജസ്ഥാൻ സ്വദേശിയും ഗായകനുമായ ഭവ്നീന്ദർ സിംഗ് ദത്ത് (36) അറസ്റ്റില്‍. വില്ലുപുരം പോലീസിൽ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തന്‍റെ പക്കൽ നിന്നും ഭവ്നിന്ദർ സിങ് കോടികൾ തട്ടിയെടുത്തെന്നും തിരികെ നൽകിയില്ലെന്നും നടി നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വില്ലുപുരത്തെ ഓറോവില്ലിലുള്ള തന്‍റെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.

പണം തട്ടിയെടുത്ത പരാതിയിൽ ഭവ്നിന്ദർ സിങ് അടക്കം 12 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. മറ്റ് 11 പേർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News