ഇന്ത്യൻ കരസേനാ മേധാവിക്ക് നേപ്പാൾ സന്ദർശിക്കാൻ ക്ഷണം

ന്യൂഡല്‍ഹി: ഇന്ത്യയുടെ കരസേനാ മേധാവി (COAS) ജനറൽ മനോജ് പാണ്ഡെ സെപ്റ്റംബർ 4 മുതൽ നാല് ദിവസത്തേക്ക് കാഠ്മണ്ഡു സന്ദർശിക്കുമെന്ന് നേപ്പാളി സൈന്യം ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു.

നേപ്പാളിലെ ജനറൽ പർഭു രാം ശർമ്മയുടെ ക്ഷണപ്രകാരമാണ് ജനറൽ പാണ്ഡെയുടെ സന്ദർശനം. അഞ്ച് പേരടങ്ങുന്ന പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടാകും.

ജനറല്‍ മനോജ് പാണ്ഡേ പൊഖാറയിലെ മിഡ് കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ് സന്ദർശിക്കുന്നതും സൈനിക പവലിയനിലെ രക്തസാക്ഷികളുടെ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതുമാണ് ഇന്ത്യൻ കരസേനാ മേധാവിയുടെ യാത്രാ പദ്ധതിയിലെ പ്രധാന സംഭവങ്ങളാണെന്ന് പ്രസ്താവനയിൽ പറയുന്നു. അദ്ദേഹം ജനറൽ ശർമ്മയെ കാണുകയും കരസേനാ ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്യും. കൂടാതെ, നേപ്പാളി സൈന്യത്തിന് മാരകമല്ലാത്ത വിവിധ സൈനിക സാമഗ്രികൾ കൈമാറുകയും ചെയ്യും. പ്രതിരോധത്തിന്റെ ചുമതല കൂടിയുള്ള പ്രധാനമന്ത്രി ഷെർ ബഹാദൂർ ദ്യൂബയുമായും ജനറൽ പാണ്ഡെ കൂടിക്കാഴ്ച നടത്തും.

നേപ്പാളും ഇന്ത്യയും തങ്ങളുടെ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ജനറൽ പാണ്ഡെ കാഠ്മണ്ഡുവിലേക്ക് കാര്യമായ സൈനിക സഹായം വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. പ്രസിഡന്റ് ബിധ്യാ ദേവി ഭണ്ഡാരി സെപ്റ്റംബർ 5 ന് ജനറൽ പാണ്ഡെയ്ക്ക് നേപ്പാളി ആർമിയുടെ ഓണററി ജനറൽ പദവി നൽകും. ഇത് സന്ദർശനത്തിന്റെ പ്രധാന്യത്തെ സൂചിപ്പിക്കുന്നു.

1950 മുതൽ നേപ്പാളിനും ഇന്ത്യയ്ക്കും ഇരു സൈന്യങ്ങൾക്കും ഓണററി പദവി നൽകുന്ന ഒരു ദീർഘകാല ആചാരമുണ്ട്. മുൻഗാമിയായ മനോജ് മുകുന്ദ് നരവാനെ വിരമിച്ചതിനെത്തുടർന്ന് ഏപ്രിൽ 30 ന് അധികാരമേറ്റ ശേഷം, നേപ്പാളിലേക്കുള്ള ജനറല്‍ പാണ്ഡെയുടെ ആദ്യ യാത്രയാണിത്.

കഴിഞ്ഞ വർഷം നവംബറിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേപ്പാളിലെ ജനറൽ ശർമ്മയ്ക്ക് ഇന്ത്യൻ കരസേനാ മേധാവി എന്ന ബഹുമതി പദവി നൽകിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News