സജീവ കോവിഡ് കേസുകളുടെ എണ്ണം 62,748 ആയി കുറഞ്ഞു

ന്യൂഡൽഹി: 7,946 പുതിയ കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഇന്ത്യയിലെ മൊത്തം COVID-19 കേസുകളുടെ എണ്ണം 4,44,36,339 ആയി ഉയർന്നു, അതേസമയം സജീവ കേസുകൾ 62,748 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യാഴാഴ്ച അപ്‌ഡേറ്റ് ചെയ്തു. കേരളം റിപ്പോര്‍ട്ട് ചെയ്ത 12 മരണങ്ങൾ ഉൾപ്പെടെ 37 മരണങ്ങളോടെ മരണസംഖ്യ 5,27,911 ആയി ഉയർന്നതായി ഇന്ന് രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ പറയുന്നു.

മൊത്തം അണുബാധകളുടെ 0.14 ശതമാനം സജീവമായ കേസുകളാണ്. അതേസമയം, ദേശീയ COVID-19 വിമുക്തി നിരക്ക് 98.67 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 1,919 കേസുകളുടെ കുറവ് സജീവമായ COVID-19 കേസുകളില്‍ രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News