ഇന്ത്യന്‍ ടെറൈന്‍ ഓണാഘോഷം: റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍; സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനമായി നേടാന്‍ അവസരം

തിരുവനന്തപുരം : തിരുവോണത്തിനു മുന്നോടിയായി പ്രമുഖ ഫാഷൻ ബ്രാൻഡായ ഇന്ത്യൻ ടെറൈൻ വമ്പിച്ച ആഘോഷപരിപാടികൾ  ഒരുക്കുകയാണ്. ഉപഭോക്താക്കൾക്ക് ഇന്ത്യൻ ടെറൈന്റെ കേരളത്തിലൊട്ടാകെയുള്ള 11 വിവിധ ഔട്ട്‌ലെറ്റുകളിൽ നിന്നും വസ്ത്രങ്ങൾ വാങ്ങുന്നതിലൂടെ റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ, സ്വർണനാണയങ്ങൾ, മറ്റു മികച്ച സമ്മാനങ്ങൾ എന്നിവ സ്വന്തമാക്കാനുള്ള സുവർണാവസരം ഒരുക്കുകയാണ്.

ഈ ഓണത്തിന് ഇത്തരത്തിലുള്ള ഒരു ഷോപ്പിംഗ് ക്യാമ്പയിൻ ഒരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ടെറൈൻ ഫാഷൻസ് ലിമിറ്റഡ് എം ഡി, ചാരത്ത് നരസിംഹൻ പറഞ്ഞു. 3999 രൂപയ്ക്ക്  വസ്ത്രം വാങ്ങുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ആയിരിക്കും സമ്മാനമായി ലഭിക്കുക. ഒരാൾക്ക് 20 ഗ്രാം സ്വർണവും മൂന്നു പേർക്ക് വീതം 5 ഗ്രാം സ്വർണവും നറുക്കെടുപ്പിലൂടെ ലഭിക്കും. ഇതിനുപുറമേ, ഷോപ്പിംഗ് നടത്തുന്നവർക്ക് മറ്റനേകം സമ്മാനങ്ങളും നേടാൻ അവസരമുണ്ട്. ആഗസ്റ്റ് 22 മുതൽ സെപ്തംബർ 11 വരെയാണ് ക്യാമ്പയിൻ കാലാവധി.

ഇന്ത്യൻ ടെറൈൻ ബ്രാൻഡ് ഉൽപ്പനങ്ങൾക്കൊപ്പം വളരുന്നവരാണ് തങ്ങളുടെ ഉപഭോക്താക്കളെന്നും, രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമം കമ്പനി ആഗ്രഹിക്കുന്നുവെന്നും. അതുകൊണ്ടാണ് തന്നെ ചെറുപ്പക്കാർക്കുവേണ്ടി ഒരു പ്രീമിയം മോട്ടോർസൈക്കിൾ നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ ജനങ്ങൾക്ക് സ്വർണത്തോടുള്ള പ്രിയം കണക്കിലെടുത്താണ്  സ്വർണ്ണം സമ്മാനമായി നൽകുക എന്ന ആശയം മുന്നോട്ടു വച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൊച്ചിയിലും തിരുവനന്തപുരത്തും മൂന്ന് ഔട്ട്‌ലെറ്റുകളും, തിരുവല്ല, കോട്ടയം, പാലക്കാട്, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഓരോ ഔട്ട്‌ലെറ്റുമാണ് നിലവിൽ ഇന്ത്യൻ ടെറൈനിനുള്ളത്. ഈ സാമ്പത്തിക വർഷംതന്നെ കൊല്ലത്തും കണ്ണൂരും തൃശ്ശൂരും പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. കേരളത്തിനു പുറമെ ഇന്ത്യയൊട്ടാകെ ഇരുന്നൂറോളം ഔട്ട്‌ലെറ്റുകളും നേപ്പാളിലെ കാഠ്മണ്ഡുവിൽ രണ്ട് ഔട്ട്ലെറ്റും കമ്പനിക്കുണ്ട്. ഷോപ്പേഴ്സ് ഷോപ്പ്, ലൈഫ് സ്റ്റൈൽ, റിലയൻസ് ട്രെൻഡ്സ് മുതലായ  മൾട്ടി ബ്രാൻഡ് സ്റ്റോഴ്സിനോടൊപ്പവും ദേശീയതലത്തിൽ കമ്പനിക്ക് ശക്തമായ സ്വാധീനമുണ്ട്.

ലോക് ഡൗൺ പ്രതിസന്ധികൾ രൂക്ഷമായി ബാധിച്ച രണ്ടു വർഷങ്ങൾക്കു ശേഷം ഈ വർഷം വിദേശത്തുനിന്നും നാട്ടിലെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിയ പ്രവാസികളെയും, തദ്ദേശീയരായ ജനങ്ങളെയും  ഞങ്ങളുടെ ഷോപ്പിംഗ് അനുഭവങ്ങളിലേക്ക് ക്ഷണിക്കുന്നുവെന്നും ചാരത്ത് നരസിംഹൻ കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ ടെറൈന്‍ ഫാഷന്‍സ് ലിമിറ്റഡ് കമ്പനി:
പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വസ്ത്രവ്യാപാര ശൃംഖലയാണ് ഇന്ത്യന്‍ ടെറൈന്‍ ഫാഷന്‍സ് ലിമിറ്റഡ്. കാഷ്വല്‍ വസ്ത്രങ്ങളുടെയും, സ്പോര്‍ട്സ് വസ്ത്രങ്ങളുടെയും വമ്പിച്ച കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. 2000 ലാണ് കമ്പനിയുടെ ആദ്യത്തെ ഔട്ട്‌ലെറ്റ് തുറക്കുന്നത്. മാതൃ കമ്പനിയില്‍ നിന്നും വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് 2011 ല്‍ സ്വതന്ത്ര കമ്പനിയായി ലിസ്റ്റ് ചെയ്യപ്പെട്ടു. പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും വേണ്ടിയിട്ടുള്ള ഷര്‍ട്ടുകള്‍, ഷോര്‍ട്ട്സുകള്‍, സ്വെറ്ററുകള്‍, ജാക്കറ്റുകള്‍, ഡെനിംസുകള്‍ എന്നിവയാണ് കമ്പനി വ്യാപാരം ചെയ്യുന്നത്. നാലു വയസിനും 16 വയസിനും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കു വേണ്ടി 2015 സെപ്റ്റംബറില്‍ കമ്പനി പുറത്തിറക്കിയ ബ്രാന്‍ഡാണ് ‘ഇന്ത്യന്‍ ടെറൈന്‍ ബോയ്’. 500 കോടിയിലധികം വിറ്റുവരവുള്ള കമ്പനിക്ക് ഇന്ന് രാജ്യത്തുടനീളം ആയിരത്തിലധികം മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍, നാനൂറിലധികം വലിയ ഫോര്‍മാറ്റ് സ്റ്റോറുകള്‍, ഇരുന്നൂറിലധികം എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവയുണ്ട്. ഇതിനു പുറമേ ഈ കൊമേഷ്യല്‍ പ്ലാറ്റ്ഫോമുകളിലൂടെയുമുള്ള വ്യാപാരം കമ്പനിക്കുണ്ട്.

https://www.indianterrain.com/

Print Friendly, PDF & Email

Leave a Comment

More News