മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ പ്ലാറ്റിനം ജൂബിലി സമാപനം ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ ക്നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങള്‍ ഹൂസ്റ്റണില്‍ വച്ച് നത്തപ്പെടുന്നു. ഒക്ടോബര്‍ 15, 16 തീയതികളില്‍ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റണ്‍ ഫൊറോനയുമാണ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഒക്ടോബര്‍ 15 ശനിയാഴ്ച്ച രാവിലെ പതാക ഉയര്‍ത്തി കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനം എന്നിവ നടക്കും. ഉച്ച കഴിഞു നടക്കുന്ന വര്‍ണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയില്‍ ക്നാനായ റീജിയണിലെ ന്യൂയോര്‍ക്ക്, റ്റാമ്പാ, ചിക്കാഗോ, സാന്‍ ഹുസേ, ഹൂസ്റ്റണ്‍ ഫൊറോനകളില്‍ നിന്നുള്ള മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് എഴുപത്തഞ്ചു കുട്ടികള്‍ പങ്കെടുക്കുന്ന മാര്‍ഗം കളി, നടവിളി, വിവിധ കലാ പരിപാടികള്‍ എന്നിവ അരങ്ങേറും.

ഒക്ടോബര്‍ 15 വൈകുന്നേരം മുതല്‍ 16ന് ഉച്ചകഴിഞ്ഞ് വരെ ‘ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്’ നടക്കും. ക്നാനായ റീജിയണിലെ എല്ലാ ഇടവകളില്‍ നിന്നുമുള്ള മിഷന്‍ ലീഗ് നേതാക്കന്മാര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പ്രഗല്‍ഭരുമായുള്ള സംവാദങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1947 -ല്‍ ഇന്ത്യയിലെ ഭരണങ്ങനത്ത് എബ്രഹാം പല്ലാട്ടുകുന്നേലിന്റെയും ഫാ. ജോസഫ് മാലിപറമ്പിലിന്റെയും നേതൃത്വത്തില്‍ സ്ഥാപിച്ച ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്ന് അന്തര്‍ദേശീയ സംഘടനയായി വളര്‍ന്നിരിക്കുന്നു. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒക്ടോബര്‍ മൂന്നിന് കോട്ടയം മെത്രാനായിരുന്ന മാര്‍ തോമസ്സ് തറയിലായിരുന്നു മിഷന്‍ ലീഗ് ഉദ്ഘാടനം ചെയ്തത്.

ഇന്ന് അമേരിക്കയിലെ ചിക്കാഗോ രൂപതയിലെ ക്‌നാനായ കത്തോലിക് റീജിയണിലെ എല്ലാ ഇടവകളിലും മിഷന്‍ ലീഗ് സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. സിജു മുടക്കോലില്‍, സിജോയ് പറപ്പള്ളില്‍, സുജ ഇത്തിതറ, സിസ്റ്റര്‍ സാന്ദ്ര എസ്.വി.എം., സെറീനാ മുളയാനിക്കുന്നേല്‍, ഫിലിപ്പ് വേലുകിഴക്കേതില്‍, ജെയിംസ് കുന്നശ്ശേരി, ജെസ്നി മറ്റംപറമ്പത്ത്, ജൂഡ് ചേത്തലില്‍, ബെറ്റ്സി കിഴക്കേപ്പുറം, മേഘന്‍ മംഗലത്തേട്ട് എന്നിവര്‍ ഉള്‍പ്പെടുന്ന റീജിയണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News