ഒളിമങ്ങാത്ത ഓര്‍മകളുമായി കേരള വർമ്മ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

ഡാളസ് : തൃശൂര്‍ ശ്രീ കേരളവര്‍മ്മ 1974-77 ബി.എസ്. സി ഫിസിക്‌സ് ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം തൃശൂരില്‍ സംഘടിപ്പിച്ചു.

തൃശൂര്‍ മോത്തിമഹല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റ 3 ന് ഞായറാഴ്ച രാവിലെ 10 മുതല്‍ ആരംഭിച്ച വിദ്യാര്‍ത്ഥി സംഗമത്തില്‍ ഭാഭാ ആറ്റമിക് റിസർച്ച് മുൻ സയന്റിസ്റ്റ് രത്നകല സ്വാഗതമാശംസിച്ചു. ഈ കാലഘട്ടത്തിനുള്ളിൽ കാലയവനികക്കുള്ളിൽ മറഞ്ഞ സതീർത്ഥ്യരെ സ്മരിച്ചുകൊണ്ട് അമ്പാട്ട് രാമചന്ദ്രൻ പ്രസംഗിച്ചു.

തുടര്‍ന്ന് യു,എസ്.എ യില്‍ നിന്നും എത്തിച്ചേര്‍ന്ന പൂര്‍വവിദ്യാര്‍ത്ഥിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ പി.പി. ചെറിയാന്‍ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. പ്രൊഫസര്‍ സി. ഗോവിന്ദന്‍കുട്ടി, മുൻ കേരളവർമ കോളേജ് യൂണിയൻ ചെയര്‍മാന്‍ സണ്ണി, പ്രവീൺകുമാർ, ചന്ദ്രിക, വിജയൻ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
.
സംഗമത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ഊഷ്മളമായ പൂര്‍വകാല സ്മരണകള്‍ പങ്കുവച്ചു. സുകുമാരൻ നന്ദി പ്രകാശിപ്പിച്ചു.

കെ.സി. രത്‌നകല, ആര്‍. അമ്പാട്ട്, ചന്ദ്രിക.എ. വിജയന്‍, ടി.വി.ശങ്കരനാരായണന്‍, അരുണ്‍, സുരേന്ദ്രന്‍, ശശിധരന്‍, സുകുമാരന്‍ എന്നിവർ നേതൃത്വം നൽകിയ പരിപാടിയുടെ എംസി ആയി ഇന്ദിര പ്രവർത്തിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ സംഗമം സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News