നോർത്തേൺ ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷന്റെ ഓണം 2022 വിപുലമായി ആഘോഷിച്ചു

എഡ്മണ്ടൻ: ആൽബർട്ടിയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ടാ മലയാളി ഹിന്ദു അസോസിയേഷന്റെ (NAMAHA) നേതൃത്വത്തിൽ ഓണം 2022 വളരെ വിപുലമായി ആഘോഷിച്ചു. സെപ്റ്റംബർ മൂന്നിന് എഡ്മണ്ടനിലെ പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. രാവിലെ 11 മണിക്ക് നമഹ പ്രസിഡന്റ് രവി മങ്ങാട്ട്, സെക്രട്ടറി പ്രജീഷ് നാരായണൻ എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശിവ മനോഹരി ഡാൻസ് അക്കാദമി ടീച്ചർ ഗോമതി ബറൂഡ നമഹ സ്പോൺസർ ജിജോ ജോർജ് എന്നിവരെ വേദിയിൽ ആദരിച്ചു.

വിഭവ സമ്യദ്ധമായ ഓണ സദ്യക്ക് ശേഷം നയനമനോഹരമായ കലാപരിപാടികൾ അരങ്ങേറി. വാദ്യമേളങ്ങളുടേയും പൂവിളികളുടെയും അകമ്പടിയോടു കൂടിയുള്ള മാവേലി വരവ് ഏവർക്കും വ്യത്യസ്തമായ അനുഭവമായി.

നമഹ മാതൃസമിതിയുടെ നേതൃത്വത്തിൽ അതി മനോഹരമായ തിരുവാതിര കളിയും നമഹ ഡാൻസ് അക്കാദമിയിലെ കുട്ടികൾ അവതരിച്ച നൃത്തനൃത്ത്യങ്ങൾ കാണാഘോഷപരിപാടികൾക്ക് മാറ്റു കൂട്ടി. സ്റ്റേജ് പ്രോഗ്രാമുകൾക്ക് ശേഷം നമഹ കുടുംബങ്ങളുടെ വടം വലി, കുട്ടികളുടെ കായിക മത്സരങ്ങൾ എന്നിവ നടന്നു. കലാപരിപാടികൾക്കും കായിക മത്സരങ്ങൾക്കും ശേഷം കുട്ടികൾക്കുള്ള സമ്മാന വിതരണം മാതൃസമിതി കോർഡിനേറ്റർ ജ്യോത്സന സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ നടന്നു.

Print Friendly, PDF & Email

Leave a Comment

More News