ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 7 ബുധന്‍)

ചിങ്ങം: ഇന്നത്തെ ദിവസം എല്ലാ തരത്തിലുമുള്ള അനുഭവങ്ങളും ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയാലോ, സഹപ്രവർത്തകനാലോ നിരാശനാകാം. ഇന്ന് ഒരു സുഹൃത്തിന്‍റെ ഉപദേശത്തെ അടിസ്ഥാനമാക്കി നിങ്ങൾ പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ശ്രമിച്ചേക്കാം.

കന്നി: ഇന്ന് നിങ്ങൾ ആരോഗ്യത്തിന്‍റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകൾ നിങ്ങളെ വേദനിപ്പിച്ചേക്കാമെങ്കിലും ദിവസം പൊതുവെ സമാധാനത്തിന്‍റെയും സമ്പദ് സമൃദ്ധിയുടേതുമായിരിക്കും. ഇന്ന് നിങ്ങൾ കുറേക്കൂടി സമയം ആനന്ദിക്കാനും, രസിക്കാനും കണ്ടെത്തണം.

തുലാം: ഇന്ന് മുഴുവനും നിങ്ങൾക്ക് പ്രതീക്ഷ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പ്രിയതമയുടെ നിങ്ങളോടുള്ള പരിഗണനയും, സ്നേഹവും മൂലം ലോകത്തോടുള്ള നിങ്ങളുടെ കാഴ്‌ചപ്പാട് തന്നെ മാറ്റുന്നതിന് നിങ്ങൾ തയ്യാറായേക്കാം. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങളുടെ ജീവിതം വളരെ മെച്ചപ്പെടും.

വൃശ്ചികം: പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനാൽ നിങ്ങൾ നല്ല ആവേശത്തിലായിരിക്കും. ഇന്ന് നിങ്ങൾ വളരെ നിശ്ചയദാർഢ്യത്തോടുകൂടി നല്ല പരിശ്രമം കാഴ്ചവച്ച് അതിനുവേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്‌ത് അത് നേടിയെടുക്കും. എല്ലാ വശങ്ങളും നോക്കുമ്പോൾ നിങ്ങളുടെ ഇന്നത്തെ ദിവസം വളരെ ഫലപ്രദവും, ശ്രേഷ്‌ഠവുമായിരിക്കും.

ധനു: ഇന്ന് നിങ്ങളുടെ മാനസികനില മെച്ചപ്പെട്ടതായിരിക്കില്ല. ദേഷ്യത്തോടെ എല്ലാ കാര്യങ്ങളോടും പ്രതികരിക്കും. നിങ്ങൾക്ക് ഒരു സാമ്പത്തികബുദ്ധിമുട്ട് വരാനിടയുണ്ട്. അത് വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.

മകരം: നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി ഇന്ന് നിങ്ങൾ പരിശ്രമിക്കും. കാര്യങ്ങൾ ബുദ്ധിപരമായും വിവേകത്തോടെയും കൈകാര്യം ചെയ്യും. ഈ ഘട്ടത്തെ പരമാവധി പ്രയോജനപ്പെടുത്തുക.

കുംഭം: ആരോഗ്യം, പോഷണം, ഫിറ്റ്നസ് പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. മനസിന്‍റെ ജാഗ്രത നഷ്‌ടപ്പെടാതെ നോക്കണം. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിന്‍റെ കാര്യങ്ങളിലും ശ്രദ്ധവേണം. പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും. അതിനെ വൈകാരികമായി സമീപിക്കാതെ, അവരുടെ വീക്ഷണകോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക. ഒരു പക്ഷേ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം.

മീനം: പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ഇന്ന് നല്ല ദിവസം. ഒരു ഉല്ലാസയാത്ര ദിവസം മുഴുവന്‍ ഉന്മേഷം പകര്‍ന്നേക്കാം. ഇന്നേദിവസം ദാനധര്‍മപ്രവര്‍ത്തനങ്ങളില്‍ ഉത്സുകനായിരിക്കും. എല്ലാമേഖലകളിലും ഉള്ള വിജയം നിങ്ങളുടെ പ്രശസ്‌തി കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ഇന്നത്തെ സായാഹ്നം ചിരിയും ചങ്ങാത്തവും കൊണ്ട് നിറയ്ക്കുകയും ചെയ്യും.

മേടം: ജോലിയും, സാമൂഹിക പ്രതിബദ്ധതയും ഇന്ന് നിങ്ങളെ തിരക്കിലാക്കും. നിങ്ങളുടെ ആരോഗ്യം പരിപാലിക്കേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാം.

ഇടവം: വിദേശത്തേക്കോ, പുണ്യസ്ഥലങ്ങളിലേക്കോ സഞ്ചരിക്കാന്‍ അനുകൂലമാണ് ഈ ദിവസം. പുതുതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്ക് അവസരമുണ്ട്. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.

മിഥുനം: ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ല. ഇന്ന് അൽപം പോലും ജാഗ്രത നിങ്ങള്‍ കൈവിടാന്‍ പാടില്ല. ഇന്ന് നിങ്ങളുടെ ഇന്ദ്രിയങ്ങളേയും ആഗ്രഹങ്ങളേയും നിയന്ത്രിച്ചില്ലെങ്കില്‍, കയ്യോടെ പിടികൂടപ്പെടും. പുതുതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ടുനില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടിവയ്ക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക.

കര്‍ക്കടകം: കാൽപ്പനിക ബന്ധങ്ങള്‍, പലതരക്കാരുമായുള്ള ഇടപഴകലുകള്‍‍, വിവിധങ്ങളായ വിനോദങ്ങള്‍, ഷോപ്പിംഗ്‌ എന്നിവയിലെല്ലാം ദിവസം മുഴുവനും നിങ്ങള്‍ വ്യാപൃതനാകും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും ഇത്. വിദൂര ദേശത്തുനിന്ന്, അപരിചിതമായ ഒരു സംസ്‌കൃതിയില്‍ നിന്ന് വരുന്ന ഒരാള്‍ ഇന്ന് നിങ്ങളെ ആകര്‍ഷിക്കും. ഇത് പിന്നീട് രണ്ട്പേര്‍ക്കും ഗുണകരമായേക്കാവുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമാകാം. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നല്ല ഭക്ഷണവും, ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക.

Print Friendly, PDF & Email

Leave a Comment

More News