ഭീകരർക്ക് വേണ്ടി നമസ്കരിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനമല്ല: ജമ്മു കശ്മീർ ഹൈക്കോടതി

ശ്രീനഗർ: തീവ്രവാദികൾക്കു വേണ്ടി നമസ്കരിക്കുന്നത് ദേശവിരുദ്ധമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. തീവ്രവാദികളുടെ മരണത്തിൽ അവർക്ക് പ്രാർത്ഥന നടത്താനുള്ള അവകാശം തേടി കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഭീകരരുടെ അന്ത്യകർമങ്ങളിൽ നമസ്‌കാരം അർപ്പിക്കുന്നത് സംബന്ധിച്ച് ജമ്മു കശ്മീർ ഹൈക്കോടതിയുടെ ഈ വിധി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

കൊല്ലപ്പെട്ട ഭീകരർക്ക് പ്രാർത്ഥന നടത്തുന്നത് ദേശവിരുദ്ധ പ്രവർത്തനമല്ലെന്ന് കോടതി വിലയിരുത്തി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള അവരുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന പ്രവർത്തനമല്ല ഇതെന്ന് ഭരണഘടനയെ ഉദ്ധരിച്ച് കോടതി പരാമര്‍ശിച്ചു.

2022 ഫെബ്രുവരി 11-നും ഫെബ്രുവരി 26-നും പ്രത്യേക ജഡ്ജി അനന്ത്നാഗ് പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരെ സർക്കാർ സമർപ്പിച്ച ജമ്മു കശ്മീർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളില്‍ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേ, ജസ്റ്റിസ് എം ഡി അക്രം ചൗധരിയുടെ ബെഞ്ചില്‍ വാദം പൂർത്തിയായി.

2021 നവംബറിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഒരു പ്രാദേശിക ഭീകരൻ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മസ്ജിദ് ഷെരീഫ് ഇമാം, ജാവിദ് അഹമ്മദ് ഷാ എന്നിവരുൾപ്പെടെ ദേവ്‌സാറിലെ കുൽഗാമിലെ ചില ഗ്രാമവാസികൾക്കെതിരെ ഈ ഭീകരന്റെ ശവസംസ്‌കാര വേളയിൽ പ്രാദേശിക മുസ്‌ലിംകൾ നടത്തിയ പ്രാർത്ഥനയുടെ പേരിൽ കേസെടുത്തു. എന്നാൽ ഇവർ കീഴ്‌ക്കോടതിയിൽ നിന്ന് ജാമ്യം നേടി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു വ്യക്തിയുടെയും മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് കീഴ്ക്കോടതി നൽകിയ ജാമ്യ ഉത്തരവ് ശരിവച്ച് ജമ്മു കശ്മീർ ഹൈക്കോടതി പറഞ്ഞു.

കൊല്ലപ്പെട്ട ഭീകരന്റെ അന്ത്യകർമങ്ങളിൽ നമസ്‌കാരം നടത്തുന്നത് ദേശവിരുദ്ധ പ്രവർത്തനമല്ലെന്നും കോടതി പറഞ്ഞു. അതോടൊപ്പം, പ്രതികളുടെ ജാമ്യം നിലനിർത്തിക്കൊണ്ടുതന്നെ, സർക്കാരിന്റെ അപേക്ഷ തള്ളിക്കൊണ്ട്, കേസിന്റെ അന്വേഷണത്തിൽ പ്രതികൾക്കെതിരെ ആക്ഷേപകരമായ ഒന്നും കണ്ടെത്തിയില്ലെന്നും അതിനാൽ അവർക്ക് ജാമ്യം നല്‍കുന്നു എന്നും കോടതി പറഞ്ഞു. കീഴ്‌ക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത് ശരിയാണെന്ന് കോടതി നിരീക്ഷിച്ചു.

Print Friendly, PDF & Email

Leave a Comment

More News