റോക്ക്‌ലാന്‍ഡ്‌ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ തിരുന്നാള്‍

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡിലുള്ള സെയിന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ (46 conklin ave Haverstraw NY) പരി. കന്യാമറിയതിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 9,10, 11 തീയതികളില്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടുന്നു. ഇടവകയുടെ അഞ്ചാം വാര്‍ഷിക തിരുന്നാള്‍ കൂടിയാണ്.

ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവര്‍ക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങള്‍ സജീവമായി പങ്കെടുക്കുന്നു. സെ 5 മുതല്‍ 8 വരെ ആരാധനയും ലതിഞ്ഞും വി:കുര്‍ബാനയും ദേവാലയത്തില്‍ നടക്കുന്നു. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച ഇടവക വികാരി ബഹു. ഫാ. ഡോ. ബിബി തറയില്‍ തിരുന്നാളിന്റെ കൊടിയുയര്‍ത്തി. തുടര്‍ന്ന് വി .കുര്ബാനയും ബൈബിള്‍ കണ്‍വെന്‍ഷനുംനടന്നു.

സെപ്‌റ്10 ശനിയാഴ്ച രാവിലെ മുതല്‍ ‘പിടിയുരുട്ടു’ മഹോത്സവും നടത്തുന്നു. വൈകിട്ട് 6 ന് ഇംഗ്ലീഷ് കുര്‍ബാനയും പ്രസംഗവും ഫാ: ജോസഫ് അലക്സിന്റെ കാര്‍മികത്വത്തില്‍ നടക്കും. രാത്രി 7 .30 ന് കാര്‍ണിവല്‍ നൈറ്റ് ഉണ്ടായിരിക്കും. തിരുന്നാള്‍ ദിവസം സെപ്റ്റംബര്‍ 11 ഞായറാഴ്ച 3 പിഎം നു ആഘോഷമായ തിരുന്നാള്‍ കുര്‍ബാന ഫാ. ബോബന്‍ വട്ടംപുറത്തച്ചന്റെ കാര്‍മികത്വത്തില്‍. തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ പ്രദക്ഷണവും ചെണ്ടമേളവും സ്നേഹവിരുന്നോടെ പെരുന്നാള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി മണലേല്‍ 845 825 7883, ജോസഫ് കീഴങ്ങാട്ട് 845 6716 677, സഞ്ജു കൊല്ലറേട്ട് 914 336 1779, ഫാ. ബിബിതറയില്‍ 773 943 2290.

Print Friendly, PDF & Email

Leave a Comment

More News