ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്ററിന് പുതിയ സാരഥികള്‍

ഫിലഡല്‍ഫിയ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്റര്‍ 2022- 24 -ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓഗസ്റ്റ് 28-ന് പമ്പ ഓഫീസില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ തോമസ് ജോയി അധ്യക്ഷത വഹിച്ചു. വരും വര്‍ഷങ്ങളില്‍ പ്രഗത്ഭരെ ചേര്‍ത്ത് പ്രയോജനകരമായ മീറ്റിംഗുകള്‍ നടത്തുന്നത് നല്ലതാണെന്ന് അദ്ദേഹം അറിയിച്ചു.

സെക്രട്ടറി ജോണ്‍ സി. ചാക്കോ ആനുവല്‍ റിപ്പോര്‍ട്ടും, ഫിലിപ്പോസ് ചെറിയാന്‍ മുന്‍ വര്‍ഷങ്ങളിലെ കണക്കും അവതരിപ്പിച്ച് ഐക്യകണ്‌ഠ്യേന പാസാക്കി.

2022- 24-ലെ പ്രസിഡന്റായി ഫിലിപ്പോസ് ചെറിയാനേയും, സെക്രട്ടറിയായി ജോര്‍ജ് ജോസഫിനേയും, ട്രഷററായി തോമസ് പോളിനേയും തെരഞ്ഞെടുത്തു.

മേഴ്‌സി വര്‍ക്കി (വൈസ് പ്രസിഡന്റ്), തോമസ് ജോയി (ജോയിന്റ് സെക്രട്ടറി), ജോണ്‍ സി ചാക്കോ (പി.ആര്‍.ഒ), തോമസ് ബഹനാന്‍ (ഓഡിറ്റര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഏലിയാമ്മ പോള്‍, ദീനാമ്മ ജോസഫ്, ആനി ജോണ്‍, ശോശാമ്മ ചെറിയാന്‍, തോമസ് കുട്ടി ഈപ്പന്‍, കെ.ഒ. വര്‍ഗീസ്, ജോസഫ് തോമസ്, ടി.ജെ. തോംസണ്‍, എന്‍.വി തോമസ്, കുര്യന്‍ പോളച്ചിറയ്ക്കല്‍ എന്നിവരേയും തെരഞ്ഞെടുത്തു.

സെക്രട്ടറി ജോണ്‍ ചാക്കോ നന്ദി പറഞ്ഞു. വൈകുന്നേരം ആറുമണിയോടുകൂടി പൊതുയോഗം പര്യവസാനിച്ചു.

Print Friendly, PDF & Email

Leave a Comment

More News