തൃശൂരില്‍ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ റോഡിലേക്ക് വീണ് രണ്ട് കാല്‍നട യാത്രക്കാര്‍ മരിച്ചു

തൃശൂർ: ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ടുകൾ റോഡിലേക്ക് തെറിച്ചു വീണ് രണ്ട് കാൽനട യാത്രക്കാർ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 6.30ന് ചാവക്കാട് ദേശീയപാതയിൽ അകലാട് സ്‌കൂളിന് മുന്നിലായിരുന്നു സംഭവം.

ട്രെയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ റോഡിലേക്ക് അഴിഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനമെന്ന് പറയുന്നു. കെട്ടിട നിര്‍മ്മാണത്തിനായി കൊണ്ടുപോയ ഇരുമ്പ് ബ്ലോക്കുകളാണ് റോഡിലേക്ക് വീണത്. നടന്നുപോകുകയായിരുന്ന ഇരുവരും തൽക്ഷണം മരിച്ചു.

 

Leave a Comment

More News