രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ കാണാനെത്തി

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ ബ്രഹ്മചാരിമാർ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് സംസാരിച്ചു.

അമ്മയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് ഒമ്പതരയോടെയാണ് അമൃതപുരിയിൽ നിന്ന് അദ്ദേഹം മടങ്ങിയത്. എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എ മാരായ രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ്, സി.ആർ മഹേഷ്, എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News