ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെടണം: വെൽഫെയർ പാർട്ടി

“എരിഞ്ഞൊടുങ്ങും മുമ്പ്.. ലഹരിക്കെതിരെ കൈകോർക്കാം..” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ചേരിയം യൂണിറ്റ് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സാമൂഹിക ക്രമത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഇതിനെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരേണ്ടതിൻ്റെ സമയമാണിതെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു.

ചേരിയം യൂണിറ്റ് പ്രസിഡന്റ് ഡാനിഷ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മങ്കട ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റുമൈസ ടീച്ചർ, വെൽഫെയർ പാർട്ടി പഞ്ചായത്ത് ട്രഷറർ ജമാൽ കൂട്ടിൽ എന്നിവർ സംസാരിച്ചു. ചേരിയം യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ഷൗക്കത്തലി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News