രാമരാജ്യ രഥയാത്ര ഒക്ടോബർ അഞ്ചിനു അയോദ്ധ്യയിൽ നിന്ന് ആരംഭിക്കും

രാമദാസ മിഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ഏകീകരണത്തിനു വേണ്ടി സ്വാമി ശക്തി ശാന്താനന്ത മഹർഷി നയിക്കുന്ന ദിഗ് വിജയയാത്ര പരിപാവനമായ ശ്രീരാമജൻമഭൂമിയിൽ നിന്നും ഒക്ടോബർ അഞ്ചിന് ആരംഭിച്ച് ഡിസംബർ മൂന്നിന് രാമജൻമഭൂമിയിൽ സമാപിക്കും. ഭാരതത്തിലെ ഇരുപത്തി ഏഴു സംസ്ഥാനങ്ങളും നേപ്പാളും ഉൾപ്പടെ പതിനയ്യായിരം കിലോമീറ്റർ ദൂരം അറുപത് ദിവസംകൊണ്ട് രഥയാത്രയ്ക്കും സമാപനം കുറിക്കും.

ശ്രീരാമദാസ മിഷന്റെ സ്വാപകനും അതുപോലെ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാർഗദർശിയുമായിരുന്ന പൂജ്യ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികൾ ആയിരുന്നു 1991 ൽ ആദ്യ രാമരഥയാത്ര നയിച്ചത്. ആ യാത്ര മൂകാംബിക ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കന്യാകുമാരിയിൽ സമാപനം കുറിച്ചു. അതിനുശേഷം 2018 ൽ അയോദ്ധ്യയിൽ നിന്നുമാരംഭിച്ച് എട്ടു സംസ്ഥാനങ്ങളിലൂടെ നാൽപ്പത്തി ഒന്നു ദിവസം കൊണ്ട് രാമേശ്വരത്ത് സമാപനം കുറിച്ചു. ഭഗവാൻ ശ്രീരാമന്റെ പതിനാലു മാസത്തെ വനവാസ സങ്കല്പമായിരുന്നു ഈ യാത്രയുടെ അടിസ്ഥാനം.

പിന്നീട് രാമരാജ്യ രഥയാത്ര 2019 ൽ രാമേശ്വരത്തു നിന്നും ആരംഭിച്ച് പന്ത്രണ്ട് സംസ്ഥാനങ്ങൾ കടന്ന് നാൽപ്പത്തി ഒന്നു ദിവസം കൊണ്ട് അയോദ്ധ്യയിൽ സമാപനം കുറിച്ചു. സമാപനത്തോടനുബന്ധിച്ച് രാമരാജ്യ അഭിഷേകം നടത്തുകയും അതിനുശേഷം ശ്രീരാമദേവന്റെ കിരീടധാരണ ചടങ്ങ് നിർവ്വഹിക്കുകയും ചെയ്തു.

2018 ലും 2019 ലും രാമരഥ യാത്ര നയിച്ചത് ശ്രീശക്തി ശാന്താഹന്ത മഹർഷിയായിരുന്നു. ഈ വർഷത്തെ ഭഗവാൻ ശ്രീരാമന്റെ ദിഗ് വിജയ യാത്ര ആസാദി കാ അമൃത മഹോത്സവത്തിൽ നടക്കണമെന്നുള്ളത് മഹാഗുരുക്കന്മാരുടെ ആഗ്രഹമായിരിക്കാം. ദിഗ് വിജയയാത്രവരും വർഷത്തിൽ അശ്വമേധത്തോടെ പൂർത്തിയാകും.

ഈ ചരിത്രയാത്ര മഹത്തായ വിജയമാകുവാൻ എല്ലാ സന്യാസിവര്യന്മാരോടും ഹിന്ദു സംഘടനകളോടും ഭക്തരോടും സംഘാടകർ അഭ്യർത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News