ഇല്ലിനോയി മലയാളി അസോസിയേഷൻ ഓണാഘോഷം റവ. ഫാ. അലക്‌സാണ്ടർ കുര്യൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

ഷിക്കാഗോ: ഇല്ലിനോയി മലയാള ിഅസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 18 ഞായറാഴ്ച ഓർത്തഡോക്‌സ് സഭയിലെ സീനിയർ വൈദികനും മലയാളികളുടെ അഭിമാനമായി അമേരിക്കൻ ഭരണകൂടത്തിൽ വർഷങ്ങളായി സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ സീനിയർ മാനേജ്‌മെന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന റവ. ഫാ. അലക്‌സാണ്ടർ കുര്യൻ ഭാരവാഹികളോടൊപ്പം നിറഞ്ഞ സദസിന്റെ സാന്നിദ്ധ്യത്തിൽ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

യോഗത്തിന്റെ അദ്ധ്യക്ഷൻ ഐ.എം.എ പ്രസിഡന്റ് സിബു മാത്യു കുളങ്ങരയും വിശിഷ്ടാതിധികളായി നിയുക്ത ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, എബിൻ കുര്യാക്കോസ്, വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ എന്നിവർ ആശംസാ പ്രസംഗം നടത്തി. സുനൈന ചാക്കാ എം.സിയായിരുന്നു.

ഓണ സദ്യയ്ക്കും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളത്തിനും നേതൃത്വം നൽകിയത് ജോയി പീറ്റേഴ്‌സ് ഇണ്ടിക്കുഴി, പ്രവീൺ തോമസ്, ഷാനി എബ്രഹാം, ജോസി കുരിശുങ്കൽ, ജോൺ മാത്യു, ജോർജ് പണിക്കർ, അനിൽകുമാർ പിള്ള, റോയി മുളക്കുന്നം, ജോർജ് തോമസ്, രാജൻ മാലിയിൽ തുടങ്ങിയവരായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News